നാലുവയസുകാരന്റെ പീഡനം ഇങ്ങനെ; പെണ്‍കുട്ടി പറയുന്നത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഒന്നിച്ച പഠിക്കുന്ന പെണ്‍കുട്ടിയെ നാലുവയസുകാരന്‍ പീഡിപ്പിച്ച സംഭവം നിയമ വൃത്തങ്ങളിലും മാനസികരോഗ വിദഗ്ധരിലും ചര്‍ച്ചയാകുന്നു. ദില്ലിയില്‍ കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിക്ക് പീഡനമുണ്ടായതായി പറയുന്നത്. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമാവുകയും ചെയ്തതോടെ നാലുവയസുകാരനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

ശശീന്ദ്രന്റെ സദാചാരം; ചെന്നിത്തല ലക്ഷ്യമാക്കുന്നത് ഉമ്മന്‍ ചാണ്ടിയെ

സഹപാഠി പെന്‍സില്‍ ഉപയോഗിച്ചും വിരലുപയോഗിച്ചും തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴി പ്രകാരമാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതും. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് കുട്ടിക്കെതിരെ പോലീസ് നടപടി ആവശ്യപ്പെട്ടതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

girl

എന്നാല്‍, കേവലം നാലുവയസ് മാത്രമുള്ള ഒരു കുട്ടിയെ ക്രിമിനലും ബലാത്സംഗക്കാരനുമാക്കുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മാനസികരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുട്ടിയുടേത് അനുകരണശ്രമം മാത്രമാണ്. ജനനേന്ദ്രിയത്തെക്കുറിച്ച് പ്രാഥമിക അറിവുപോലും ഇല്ലാത്ത കുട്ടിക്ക് കൗണ്‍സിലിങ് ആണ് വേണ്ടതെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സമിര്‍ പാരിഖ് പറയുന്നു.

കുട്ടി ഇത്തരം രംഗങ്ങള്‍ മറ്റെവിടെയെങ്കിലും കണ്ടിരിക്കാം. അത് അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരുപക്ഷെ, കുട്ടി തന്നെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടാകുമെന്നും സമീര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മധ്യപ്രദേശില്‍ എട്ടുവയസുകാരിയായ കുട്ടി മുതിര്‍ന്നയാളില്‍ നിന്നും ലൈംഗിക പീഡനത്തിന് ഇരയായപ്പോള്‍ കുട്ടി മറ്റൊരാളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.


English summary
Delhi 4-year-old booked for rape: Experts say don’t criminalise him
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്