ആപ് ശുദ്ധികലശം തുടങ്ങി: 9പേര്‍ക്ക് സ്ഥലംമാറ്റം
ദില്ലി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തന്നെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശുദ്ധികലശം തുടങ്ങി. ജലബോര്‍ഡ് സിഇഒ ദൊബാശ്രീ മുഖര്‍ജി ഉള്‍പ്പടെ അഴിമതി വിവാദത്തില്‍പെട്ട ഒമ്പത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് കെജ്രിവാള്‍ തന്റെ ഭരണ പരിഷ്‌കരണം ആരംഭിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള കാരണം വ്യക്തമല്ല. ദില്ലി ജലബോര്‍ഡ് അംഗങ്ങളുമായി ശനിയാഴ്ച പുലര്‍ച്ചെ കെജ്രിവാള്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നടപടി.

അതേസമയം ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയും പണി തുടങ്ങി. ആപ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ഒരു പ്രമുഖ വ്യവസായി ഇടനിലക്കാരനായി നിന്നു എന്ന ആരോപണവുമായാണ് പ്രതിപക്ഷം ഭരണപക്ഷത്തെ സ്വാഗതം ചെയ്തത്.
ദില്ലിയിലെ ഒരു മുന്തിയ ഹോട്ടലില്‍ വച്ച് എഎപി നേതാവ് അരവിന്ദ് കെജ്രിവാളും ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഈ വ്യവസായിയുടെ മധ്യസ്ഥതയില്‍ യോഗം ചേര്‍ന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ബിജെപി നേതാവ് നിധിന്‍ ഗഡ്കരിയാണ്.
ബിജെപിയെ എങ്ങനെയും ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യമെന്നും ചര്‍ച്ചയില്‍ വന്ന വിഷയങ്ങള്‍ തന്നോട് പറഞ്ഞത് ഇതേ വ്യവസായി തന്നെയാണെന്നും ഗഡ്കരി ആരോപിക്കുന്നു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ഗ്രസും ആപും പ്രതികരിച്ചത്.












Click it and Unblock the Notifications