കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം; കെജ്രിവാളിന്റെ വസതിയിലെ ക്യാമറയിൽ കൃത്രിമം നടത്തി!

Google Oneindia Malayalam News

ദില്ലി: ദില്ലി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മുഖ്യമന്ത്രി മന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ‍ വച്ച് ആപ്പ എംഎൽഎ പ്രകാശ് ജർവാലിൻ മർദ്ദിച്ച സംഭവം പുതിയ വഴിത്തിരിവിൽ. കെജരിവാളിന്റെ വസതിയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുള്ളതായി ദില്ലി പോലിസ് ആരോപിക്കുന്നു. ദൃശ്യങ്ങള്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കുമെന്നും ദില്ലി പോലിസ് പറയുന്നു.

അഡീഷണൽ ഡപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) ഹരേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടതനുസരിച്ച് ചീഫ് സെക്രട്ടറിയുമായുള്ള ആംആദ്മി പാര്‍ട്ടി എംഎല്‍മാരുടെ മീറ്റിംഗ് ക്യാമ്പ്‌ ഓഫീസില്‍ അല്ല മറിച്ച് മുഖ്യമന്ത്രിയുടെ സ്വീകരണ മുറിയിലാണ് നടന്നത്. അതുകൂടാതെ, സിസിടിവി ക്യാമറയിലെ സമയ വ്യത്യാസവും പോലിസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

എംഎൽഎയെ അറസ്റ്റ് ചെയ്തിരുന്നു

എംഎൽഎയെ അറസ്റ്റ് ചെയ്തിരുന്നു

ആപ്പ് എംഎൽഎ പ്രകാശ് ജർ‍വാലിനെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ‍ യോഗത്തിനെത്തിയവര്‍ക്ക് സംഭവത്തിൽ‍ പങ്കുണ്ടെന്നും ഗൂഡാലോചന നടത്തി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരമായിരുന്നു ആക്രമണമെന്നുമാണ് പ്രകാശ് ആരോപിക്കുന്നത്. ജാതീമായി അധിക്ഷേപിക്കാന്‍ ശ്രമിച്ച സംഭവത്തിൽ എസ് സി-എസ്ടി കമ്മീഷന് പ്രകാശ് പരാതി നല്‍കിയതിന് പിന്നാലെയാണ് ദില്ലി പോലീസ് എംഎൽഎയെ അറസ്റ്റ് ചെയ്യുന്നത്.

ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

പരസ്യ സംബന്ധമായ കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സംഭവം. കൂടിക്കാഴ്ചക്കിടെ ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തുവെന്നാണ് ആപ്പ് എംഎൽഎമാർക്കെതിരെയുള്ള ആരോപണം. എന്നാൽ‍ എംഎഎൽമാർക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ടിവി പരസ്യം സംബന്ധിച്ച വിഷയം

ടിവി പരസ്യം സംബന്ധിച്ച വിഷയം

മുഖ്യമന്ത്രിയുടെ വസതിയിൽ യോഗത്തിൽ‍ പങ്കെടുത്ത 11 എംഎൽഎമാർക്കും അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമാണ് യോഗത്തിൽ പങ്കെടുത്തത്. ആപ്പിന്റെ പ്രവർത്തന നേട്ടങ്ങൾ സംബന്ധിച്ച ടിവി പരസ്യങ്ങള്‍‍ സംബന്ധിച്ച പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല എങ്കിൽ കള്ളക്കേസിൽ‍പ്പെടുത്തി കുടുക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും അൻഷു പ്രകാശ് അവകാശപ്പെടുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഫ്. ഗവര്‍ണറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.

ക്യാമറകൾ പ്രവർത്തന രഹിതം

ക്യാമറകൾ പ്രവർത്തന രഹിതം

അതേസമയം 60 പോലിസുകാരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ സ്ഥാപിച്ചിരുന്ന 21 ക്യാമറകളില്‍ 14 എണ്ണം മാത്രമേ പ്രവര്‍ത്തന ക്ഷമമായിരുന്നുള്ളൂ. കൂടാതെ സംഭവം നടന്ന മുറിയില്‍ ക്യാമറ ഉണ്ടായിരുന്നില്ല എന്നും പോലിസ് പറഞ്ഞു.

പിണറായി വിജയൻ ഭ്രാന്തൻ... സമചിത്തത നഷ്ടപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ രൂക്ഷ വിമർശനം! പിണറായി വിജയൻ ഭ്രാന്തൻ... സമചിത്തത നഷ്ടപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ രൂക്ഷ വിമർശനം!

മലക്കം മറിഞ്ഞ് കോടിയേരിയും, കൊലയ്ക്ക് പിന്നിൽ പ്രാദേശിക തർക്കം, പാർട്ടി അന്വേഷിക്കും!മലക്കം മറിഞ്ഞ് കോടിയേരിയും, കൊലയ്ക്ക് പിന്നിൽ പ്രാദേശിക തർക്കം, പാർട്ടി അന്വേഷിക്കും!

സുധാകരന്റെ നിരാഹാരം എട്ടാം ദിവസം; സമരം ശക്തമാക്കുന്നു, റോഡ് ഉപരോധം... വീണ്ടും കൊലപാതകം!സുധാകരന്റെ നിരാഹാരം എട്ടാം ദിവസം; സമരം ശക്തമാക്കുന്നു, റോഡ് ഉപരോധം... വീണ്ടും കൊലപാതകം!

English summary
The Delhi Police, on Monday, told a court that the CCTV footage recovered from the official residence of Chief Minister Arvind Kejriwal in Chief Secretary Anshu Prakash assault case was tampered, adding that there was the timestamp on the clip that did not match with the sequence of the events.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X