• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിലേക്ക് കോണ്‍ഗ്രസ് മിഷന്‍... സംസ്ഥാന അധ്യക്ഷനായി ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയേക്കും!!

ദില്ലി: മുതിര്‍ന്ന നേതാവ് ഷീലാ ദീക്ഷിതിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ശൂന്യത നികത്താനൊരുങ്ങി കോണ്‍ഗ്രസ്. നേരത്തെ തന്നെ പല സമിതികളിലും മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ദേശീയ നേതൃത്വം സൂചിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ അത്തരമൊരു അഴിച്ചു പണി പ്രിയങ്ക ഗാന്ധി ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ദില്ലിയിലും പ്രമുഖ നേതാവ് അധ്യക്ഷ സ്ഥാനത്തെത്തുമെന്നാണ് സൂചന.

കോണ്‍ഗ്രസില്‍ അടുത്തിടെ വന്ന് നിറംമങ്ങിപോയ നവജോത് സിദ്ദുവും ശത്രുഘ്‌നന്‍ സിന്‍ഹയുമാണ് മാറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ദില്ലിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് കുതിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ അധ്യക്ഷന്റെ ആദ്യ തീരുമാനവും ഇത് തന്നെയാവുമെന്നാണ് സൂചന. ഇരുനേതാക്കളും രാഹുല്‍ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാക്കളാണ്.

സിദ്ദുവിന് താല്‍പര്യം

സിദ്ദുവിന് താല്‍പര്യം

പഞ്ചാബില്‍ മന്ത്രിസ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും ദുര്‍ബലനാവുകയും ചെയ്തിരിക്കുകയാണ് നവജോത് സിദ്ദു. അതുകൊണ്ട് കോണ്‍ഗ്രസില്‍ നല്ലൊരു സ്ഥാനം അദ്ദേഹം സ്വപ്‌നം കാണുന്നുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം പാര്‍ട്ടിയില്‍ ദുര്‍ബലനായിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് ഈ നീക്കം. എന്നാല്‍ അദ്ദേഹത്തെ ദില്ലി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പിസി ചാക്കോ പറഞ്ഞു. സംസ്ഥാന ചുമതലയുള്ള നേതാവാണ് അദ്ദേഹം.

ദില്ലിയിലെ അഴിച്ചുപണി

ദില്ലിയിലെ അഴിച്ചുപണി

ഷീലാ ദീക്ഷിത് മരണപ്പെട്ട സാഹചര്യത്തില്‍ ദില്ലിയില്‍ പൊളിച്ചുപണി ആവശ്യമാണെന്ന് പിസി ചാക്കോ ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധ്യക്ഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. ദീക്ഷിത് മരിക്കുന്നത് മുമ്പ് ചാക്കോയുമായി നല്ല ബന്ധത്തില്‍ അല്ലായിരുന്നു അതുകൊണ്ട് തന്നെ തനിക്ക് പ്രിയപ്പെട്ട ആരെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് താല്‍പര്യം. സിദ്ദു പിസി ചാക്കോയുമായി അടുത്ത ബന്ധമുള്ള നേതാവല്ല.

സിദ്ദുവിനെ തള്ളി

സിദ്ദുവിനെ തള്ളി

സിദ്ദുവിനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരുന്നതിനോട് പഞ്ചാബ് ഘടകത്തിന് വലിയ താല്‍പര്യമില്ല. മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിംഗിന് സിദ്ദുവിനെ കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനങ്ങളില്‍ കൊണ്ടുവരുന്നതിനോട് യോജിപ്പില്ല. എന്നാല്‍ സിദ്ദു സംസ്ഥാന വിട്ട് പോകണമെന്ന ആവശ്യവും അദ്ദേഹത്തിനുണ്ട്. പഞ്ചാബില്‍ സിദ്ദു വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന സൂചന അമരീന്ദറിനുണ്ട്. അത് ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാവും. അതുകൊണ്ട് തന്നെ സിദ്ദുവിനെതിരെയുള്ള നീക്കങ്ങള്‍ സൂക്ഷിച്ച് നടപ്പാക്കാനാണ് അമരീന്ദറിന്റെ തീരുമാനം.

വരാന്‍ പോകുന്നത് സൂപ്പര്‍താരം

വരാന്‍ പോകുന്നത് സൂപ്പര്‍താരം

ദില്ലി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കാണ്. സൂപ്പര്‍ താരമെന്ന ഇമേജും അദ്ദേഹത്തിനുണ്ട്. ബിജെപിയില്‍ നിന്ന് പാര്‍ട്ടിയില്‍ എത്തിയെങ്കിലും കാര്യമായിട്ടുള്ള നേട്ടമൊന്നും ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ലഭിച്ചിട്ടില്ല. പട്‌ന സാഹിബില്‍ മത്സരിച്ച് തോല്‍ക്കുകയും ചെയ്തു. നേരത്തെ ദില്ലിയില്‍ അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന സൂചന കോണ്‍ഗ്രസ് നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ദില്ലിയില്‍ അധ്യക്ഷനാക്കാനാണ് തീരുമാനം. പക്ഷേ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയും പുതിയ അധ്യക്ഷനും ചേര്‍ന്നാണ് എടുക്കുക.

എന്തുകൊണ്ട് സിന്‍ഹ

എന്തുകൊണ്ട് സിന്‍ഹ

ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ദില്ലി രാഷ്ട്രീയം ഏറ്റവും നന്നായി അറിയാം. അരവിന്ദ് കെജ്രിവാളിനെ പോലുള്ള മികച്ച നേതാക്കളുമായി വളരെ അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ട്. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യം അത്യാവശ്യമാണ്. അതുകൊണ്ടാണ് സിന്‍ഹയെ അധ്യക്ഷനാക്കാനുള്ള തീരുമാനം. ഷീലാ ദീക്ഷിത് സഖ്യത്തിന് എതിരായിരുന്നു. പിസി ചാക്കോയെ പോലുള്ളവര്‍ സഖ്യം വേണമെന്ന ആവശ്യപ്പെടുന്നുണ്ട്. വടക്കന്‍, കിഴക്കന്‍ ദില്ലിയില്‍ ജാതി വോട്ടുകള്‍ക്ക് മേല്‍ സിന്‍ഹയ്ക്ക് ആധിപത്യമുണ്ട്. ഇതും കോണ്‍ഗ്രസിന് ഗുണമാകും.

പോരാട്ടം ഇങ്ങനെ

പോരാട്ടം ഇങ്ങനെ

അധ്യക്ഷ സ്ഥാനത്തേക്ക് വന്‍ പോരാട്ടം തന്നെ നടക്കുന്നുണ്ട്. അഞ്ച് തവണ എംപിയായ ജയപ്രകാശ് അഗര്‍വാള്‍, മുന്‍ ദില്ലി മന്ത്രി അരവിന്ദര്‍ സിംഗ് ലവ്‌ലി, ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത്, എന്നിവരാണ് മുന്‍നിരയിലുള്ള മറ്റുള്ളവര്‍. ഇതില്‍ അഗര്‍വാളും ലവ്‌ലിയും മുമ്പ് അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നതാണ്. സന്ദീപ് ദീക്ഷിത് ഈസ്റ്റ് ദില്ലിയില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലെത്തിയ നേതാവാണ്. ഇവരേക്കാള്‍ പ്രാമുഖ്യം തല്‍ക്കാലം ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കുണ്ട്. എന്നാല്‍ അവസാന നിമിഷം അദ്ഭുതം സംഭവിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയിലേക്ക് അനധിക്യതമായി കടക്കാന്‍ ശ്രമം, മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍!!

English summary
delhi congress president race continues shatrughan sinha may appointed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X