Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റേഷനിൽ കയറി പോലീസുകാരനെ പൊതിരെ തല്ലി ഗുണ്ടകള്‍; ഇടപെടാതെ ദൃശ്യങ്ങളെടുത്ത് സഹപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി:പോലീസ് ഉദ്യോഗസ്ഥനെ അക്രമിസംഘം സ്‌റ്റേഷനില്‍ കയറി തല്ലി. ന്യൂഡല്‍ഹി ആനന്ദ് വിഹാര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. 10-12 പേരടങ്ങുന്ന അക്രമി സംഘം സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളും ബീറ്റ് ഓഫീസറുമായ പ്രകാശിനാണ് മര്‍ദ്ദനമേറ്റത്.

അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടില്ല. അക്രമത്തിന്റെ വീഡിയോ പോലീസുകാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംഭവം വിവാദമായി.20ലേറെ വരുന്ന അക്രമികളാണ് സ്റ്റേഷനകത്തിട്ട് പോലീസ് ഉ​ദ്യോ​ഗസ്ഥനെ മർദിച്ചത്. പ്രകാശിനെ വളഞ്ഞ് ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യത് സംഘം തുടര്‍ന്ന് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയായിരുന്നു.

delhi

ഈ സമയം ധാരാളം ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഫോണുകളില്‍ ചിത്രങ്ങളും വീഡിയോകളും ഷൂട്ട് ചെയ്യുന്നതല്ലാതെ ആരും തന്നെ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല. എന്തിനാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.ഇതുവരെ അക്രമികളെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. പോലീസുകാരന്‍ ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും അക്രമികള്‍ മര്‍ദ്ദനം തുടരുന്നത് വീഡിയോയില്‍ കാണാം.

അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പ്രതികരിച്ചു. ആഗസ്റ്റ് മൂന്നിനാണ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്.

വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+