ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 27% പേരും കുട്ടികള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഓരോ ദിവസവും സജീവ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ കണക്കുകള്‍ പുറത്തുവരുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 27 ശതമാനം പേരും കുട്ടികളാണ്. നിലവില്‍ ആശുപത്രിയില്‍ 51 പേരാണ് കൊവിഡ് രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ 14 പേരും വിദ്യാര്‍ഥികളാണെന്ന് ഡല്‍ഹി കൊറോണ ആപ്ലിക്കേഷന്‍ വ്യക്തമാക്കുന്നു.
12 പേര്‍ കലാവതി സരണ്‍ ചില്‍ഡ്രന്‍സ് സ്‌കൂളിലെ കുട്ടികളും ഇന്ദ്രപ്രസ്ഥം അപ്പോളോ, മധുകര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഓരോ കുട്ടികളുമാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. സാധാരണയായി, കുട്ടികളിലെ കൊവിഡ് ഗുരുതരമായ രോഗത്തിന് കാരണമാകില്ലെന്ന് പീഡിയാട്രീഷന്‍ ഡോ. ശ്രീകാന്ത ബസു പറഞ്ഞു. മുതിര്‍ന്നവരും കുട്ടികളിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വ്യത്യസ്ത രീതിയിലാണ് രോഗം പ്രകടമാക്കുകയെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനാമിക ദുബെ പറഞ്ഞു.

കുട്ടികളില്‍ ഛര്‍ദ്ദിയാകും കൊവിഡ് രോഗത്തിന്റെ ആദ്യലക്ഷണമായി കാണിക്കുക. തുടര്‍ന്ന് പനിയും ഡയേറിയ തുടങ്ങിയ ലക്ഷണങ്ങളും കുട്ടികളില്‍ കാണിക്കും. മുതിര്‍ന്ന കുട്ടികളില്‍ തലവേദനയാകും പ്രധാന ലക്ഷണമായി അനുഭവപ്പെടുക. ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുട്ടികളില്‍ വളരെ അപൂര്‍വമായിരിക്കും. അതേ സമയം വെള്ളിയാഴ്ച ഡല്‍ഹിയില്‍ 366 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. അതേ സമയം പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.95 ആയി ഉയര്‍ന്നു.

കഴിഞ്ഞ രണ്ട് മാസമായി രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഈ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറ്റി ഭരണകൂടങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അഭിപ്രായപ്പെട്ടിരുന്നു. 100 മുതല്‍ 200 വരെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 14ന് ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30.6 ശതമാനം ആയിരുന്നു. കൊവിഡ് തരംഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഈ നിരക്കില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൈനയിലെ ഷാങ്ഹയിലെ അടിയന്തര ചുമതല നിര്‍വഹിക്കാത്ത അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരോട് ഷാങ്ഹയ് വിടാന്‍ അമേരിക്കന്‍ വിദേശ മന്ത്രാലയം ഉത്തരവിട്ടിരുന്നു. രണ്ട് കോടി അറുപത് ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരമാണ് ചൈനയിലെ ഷാങ്ഹ. പ്രദേശത്ത് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കര്‍ശന ലോക്ക്ഡൗണ്‍ ആണ് നിലനില്‍ക്കുന്നത്. നഗരത്തിലെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ഇതിലൂടെ രോഗവ്യാപനം കുറക്കാമെന്നുമാണ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും നഗരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ചൈനയിലെ നിലവില്‍ കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് ഷാങ്ഹായ്.
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഷാങ്ഹായ് നഗരത്തിലാണ്. നഗരത്തില്‍ പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ നഗരത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമുള്ളു.












Click it and Unblock the Notifications