കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കേണ്ടത് രാഹുല്‍ ഗാന്ധിക്ക് അനിവാര്യം.. അവസാന അടവ്, കോണ്‍ഗ്രസിന് പ്രതീക്ഷ!!

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് പുത്തന്‍ പ്രതീക്ഷ. ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്. രാജ്യത്ത് എല്ലായിടത്തും അദ്ദേഹമുണ്ടാക്കിയ മൈലേജ് ഏറ്റവും ഗുണം ചെയ്യുക ദില്ലിയിലായിരിക്കും എന്നാണ് പ്രവചനം. അതേസമയം രാഹുലിന് ഒരേസമയം നിര്‍ണായക തിരഞ്ഞെടുപ്പ് കൂടിയാണിത്.

ഷീലാ ദീക്ഷിതില്ലാതെയും, അതോടൊപ്പം ഒറ്റ സീറ്റ് പോലും ഇല്ലാത്ത സാഹചര്യത്തിലുമാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിക്കാന്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ 15 വര്‍ഷം ഭരിച്ച ശേഷം ഈ രീതിയില്‍ തകര്‍ന്നത് സംഘടനാ പോരായ്മ കൊണ്ടായിരുന്നു. ഇത്തവണ പൂര്‍വാഞ്ചല്‍ വോട്ടര്‍മാരെ ഇളക്കി മറിക്കാന്‍ സകല കളിയും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധി ദില്ലിയിലെ വേദിയില്‍ തിളങ്ങി നിന്നതും ഒരുപക്ഷേ ഗുണം ചെയ്‌തേക്കും.

രാഹുലിന് ബാധ്യത

രാഹുലിന് ബാധ്യത

ഷീലാ ദീക്ഷിതിന്റെ അഭാവത്തില്‍ ദില്ലി കോണ്‍ഗ്രസിനെ രാഹുല്‍ നയിക്കേണ്ടി വരും. വേറെ മെച്ചപ്പെട്ട നേതാക്കള്‍ ദില്ലിയില്‍ കോണ്‍ഗ്രസിനില്ല. ഷീലാ ദീക്ഷിതിന്റെ മകനോ, അതല്ലെങ്കില്‍ അജയ് മാക്കനോ കരുത്ത് ചോര്‍ന്നവരാണ്. ദില്ലിയില്‍ വീണ്ടും പൂജ്യത്തിലേക്ക് വീണാല്‍ അത് കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും അവസാനമായിരിക്കും. ഇപ്പോള്‍ തന്നെ നിര്‍ണായക സമയത്ത് പാര്‍ട്ടിയെ കൈവിടുന്നെന്ന പേരുദോഷം അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കേണ്ടത് രാഹുലിനാണ്.

പ്രസംഗത്തിന് സ്വീകാര്യത

പ്രസംഗത്തിന് സ്വീകാര്യത

ദില്ലിയില്‍ രാഹുലിന്റെ പ്രസംഗത്തിന് വലിയ തോതില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പ്രാദേശിക വിഷയങ്ങള്‍ ഉന്നയിക്കുന്നതിലും രാഹുല്‍ തന്നെയാണ് മുന്നില്‍. പൂര്‍ണമായും മറ്റ് വിഷയങ്ങള്‍ ഒഴിവാക്കിയായിരിക്കും രാഹുലിന്റെ പ്രചാരണം. മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റ് ആവര്‍ത്തിക്കാനാണ് രാഹുലിന്റെ ശ്രമം. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രാഹുല്‍ പരിമിതമായ രീതിയിലാണ് പ്രചാരണം നടത്തിയത്.

കോണ്‍ഗ്രസിനെ കോപ്പിയടിച്ച് ബിജെപി

കോണ്‍ഗ്രസിനെ കോപ്പിയടിച്ച് ബിജെപി

അധികാരത്തിലെത്തിയാല്‍ എന്‍ആര്‍സി ദില്ലിയില്‍ നടപ്പാക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍ കോളനികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വിഷയമാണ് ബിജെപി ഉന്നയിച്ചത്.ഇത് 2008ല്‍ കോണ്‍ഗ്രസ് പ്രയോഗിച്ച തന്ത്രമാണ്. അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ കോളനിവാസികള്‍ക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ദില്ലിയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ രീതിയാണ് ഇപ്പോള്‍ ബിജെപിയും പ്രയോഗിക്കുന്നത്. എന്നാല്‍ ആരാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന തന്ത്രത്തിലൂടെ ഇത് എഎപി പൊളിച്ചിരിക്കുകയാണ്.

പ്രശ്‌നങ്ങള്‍ ഇങ്ങനെ

പ്രശ്‌നങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസിന് വലിയ പ്രശ്‌നങ്ങളാണ് ദില്ലിയില്‍ തോറ്റാല്‍ സംഭവിക്കുക. ഈ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തെത്താനുള്ള സാധ്യതയുണ്ട്. തോല്‍വി ആ സാധ്യതകളെ ഇല്ലാതാക്കും. ദില്ലിയിലെസംഘടനാ പ്രശ്‌നങ്ങള്‍ മുഴുവന്‍ നേരത്തെ പരിഹരിച്ചത് രാഹുലാണ്. അതിനായി ഒരുപാട് സമയവും അദ്ദേഹം ചെലവഴിച്ചിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ സീറ്റൊന്നും നേടിയിരുന്നില്ല. പക്ഷേ വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.

പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ എഎപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിരുന്നു കോണ്‍ഗ്രസ്. വോട്ടുശതമാനം 22 ആയി ഉയര്‍ത്തുകയും ചെയ്തു. എഎപിക്ക് 18 ശതമാനമാണ് ലഭിച്ചത്. ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര, കീര്‍ത്തി ആസാദ് എന്നിവരെ കാര്യങ്ങളുടെ ചുമതല ഏല്‍പ്പിച്ചതില്‍ രാഹുലിന് പിഴയ്ക്കുമെന്നാണ് സൂചന. ബീഹാറി വോട്ടുകളാണ് ഇതിലൂടെ രാഹുല്‍ ലക്ഷ്യമിട്ടത്. അതേസമയം പൂര്‍വാഞ്ചല്‍ വോട്ടര്‍മാരെ രാഹുലിന് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

 ഇറാഖില്‍ നിന്ന് ജര്‍മനി സൈന്യത്തെ പിന്‍വലിക്കുന്നു... സുലൈമാനി വധത്തില്‍ പുതിയ വഴിത്തിരിവ്, ഇറാഖില്‍ നിന്ന് ജര്‍മനി സൈന്യത്തെ പിന്‍വലിക്കുന്നു... സുലൈമാനി വധത്തില്‍ പുതിയ വഴിത്തിരിവ്,

English summary
delhi election crucial for rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X