Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി തിരഞ്ഞെടുപ്പ് ഫലം 2020; മുസ്തഫാബാദ് ബിജെപി കൈവിടും, ആദ്യ ഫല സൂചനകളിൽ എഎപി മുന്നേറുന്നു!

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ എഎപിക്ക് അനുകൂലം. 26 സീറ്റുകളിുൽ ബിജെപി മുന്നേറുന്ന കാഴ്ചാണ് വോട്ടെണ്ണി തുടങ്ങുന്ന ആദ്യ സമയങ്ങളിൽ കാണാൻ കഴിയുന്നത്. കഴിഞ്ഞ തവണ ബിജെപി ആറായിരത്തിലധകം വോട്ടുകൾക്ക്വിജയിച്ച മുസ്തഫബാദ് ഇത്തവണ ആം ആദ്മി പാർട്ടി പിടിച്ചെടുക്കുമെന്ന സൂചനകളാണഅ നൽകുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആംആദ്മിയാണ് മുന്നിട്ട് നിൽ‌ക്കുന്നത്.

79 സ്ത്രീകളടക്കം 672 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. 70 അംഗ നിയമസഭയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കേജ്‌രിവാൾ 50ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ പോളിംഗണ് ഇത്തവണ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 2015ൽ 67.12 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, ഇത്തവണ 62.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

AAP

ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. എക്സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു. എന്നാല്‍ 45 സീറ്റ് ഉറപ്പാണെന്ന് ബിജെപിയും ആവര്‍ത്തിക്കുന്നുണ്ട്. തിരിച്ചുവരവുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. വലിയ വിജയ പ്രതീക്ഷയില്ലെങ്കിലും രണ്ട് സീറ്റ് നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

Recommended Video

cmsvideo
    Aravind kejriwal start inviting guests for swearing in ceremony before election result

    വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ജനങ്ങള്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ അഞ്ച് വർഷം പ്രവർത്തിച്ചതെന്നും സിസോദിയ വോട്ടെണ്ണലിന് തൊട്ടുമുമ്പ പറഞ്ഞിരുന്നു. രാവിലെ 9.30ഓടെ ആര് വിജയിക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകും. പതിനൊന്ന് മണിയോടെ മുഴുവൻ സീറ്റിലെയും ഫലം പുറത്ത് വരുമെന്നാണ് സൂചനകൾ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+