Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് ദില്ലി പിടിക്കാന്‍ ആര്‍ജെഡിയുടെ കൈത്താങ്ങ്; സഖ്യം രൂപീകരിക്കും, ചര്‍ച്ചകള്‍ തുടരുന്നു

ദില്ലി: 2020 ല്‍ രാജ്യം നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് ദില്ലി ഒരുങ്ങിക്കഴിഞ്ഞു. നിയമസഭയിലേക്ക് ആകെയുള്ള 70 സീറ്റുകളിലും ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് ദില്ലിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രവരി 11 ന് വോട്ടെണ്ണും.

ആം ആദ്മി, കോണ്‍ഗ്രസ്, ബിജെപി എന്നീ മൂന്ന് പ്രമുഖ പാര്‍ട്ടികളും തനിച്ച് മത്സരിക്കാന്‍ ഒരുങ്ങിയതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും ദില്ലിയില്‍ നടക്കുകയെന്ന് ഉറപ്പാണ്. അധികാരം പിടിക്കാന്‍ ഉറപ്പിച്ച് തന്നെയാണ് മൂന്ന് പാര്‍ട്ടികളും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. പുതിയ സംഖ്യസാധ്യതകളും പാര്‍ട്ടികളും തേടുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

സഖ്യമില്ലാതെ

സഖ്യമില്ലാതെ

രാജ്യതലസ്ഥാനത്തെ ഭരണം പിടിക്കാന്‍ ബിജെപി രണ്ടും കല്‍പ്പിച്ച് രംഗത്ത് ഇറങ്ങുമെന്ന് ഉറപ്പായതോടെ ആംആദ്മിയും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ച് മത്സരിച്ചേക്കുമെന്ന ചില സൂചനകള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സഖ്യത്തിനില്ലെന്ന് ഇരുപാര്‍ട്ടികളും വ്യക്തമായതോടെ ദില്ലി ത്രികോണ മത്സരത്തിന് സജ്ജമാവുകയായിരുന്നു.

ജീവന്മരണ പോരാട്ടം

ജീവന്മരണ പോരാട്ടം

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ് ദില്ലി തിരഞ്ഞെടുപ്പ്. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദില്ലി ഭരിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയൊരു തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ആംആദ്മി പിടിച്ച വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടുന്നത്.

മികച്ച സ്ഥാനാര്‍ത്ഥികളെ

മികച്ച സ്ഥാനാര്‍ത്ഥികളെ

മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ സജീവമായിട്ടുണ്ട്. അന്തിമ പട്ടിക ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദില്ലി തിരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.

സോണിയയുടെ നിര്‍ദ്ദേശം

സോണിയയുടെ നിര്‍ദ്ദേശം

മുന്‍ ദില്ലി എംഎല്‍എമാരും എംപിമാരും മത്സരത്തിന് ഇറങ്ങണമെന്നാണ് സോണിയ ഗാന്ധി മുന്നോട്ടുവെച്ച നിര്‍ദ്ദേശം. മുതിര്‍ന്ന നേതാവും നാല് തവണ എംപിയുമായ ജെപി അഗര്‍വാള്‍, അജയ് മാക്കന്‍, മുന്‍ എംഎല്‍എമാരായ അരവിന്ദര്‍ സിംഗ് ലൗവ്ലി, രാജേഷ് ലിലോതിയ, നസീബ് സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തത്. ഇവരില്‍ പലരും സ്ഥാനാര്‍ത്ഥി പട്ടികയിലും ഇടംപിടിച്ചേക്കും.

കെജ്‌രിവാളിനെതിരെ

കെജ്‌രിവാളിനെതിരെ

അരവിന്ദ് കെജ്‌രിവാളിനെതിരെ താന്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് രാജേഷ് ലിലോത്തിയ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ സൈനികനാണെന്നും അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കാമെന്നും ലിലോത്തിയ പറഞ്ഞു. അരവിന്ദര്‍ സിങും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ട്.

ആര്‍ജെഡി

ആര്‍ജെഡി

പുതിയ സംഖ്യചര്‍ച്ചകളും കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നുണ്ട്. ചെറു കക്ഷികളെയാണ് കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവും വ്യക്തമാക്കിയിട്ടുണ്ട്.

പ്രതീക്ഷ

പ്രതീക്ഷ

ബീഹാര്‍ നിന്ന് കുടിയേറവര്‍ക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളിലും പൂര്‍വാഞ്ചല്‍ മേഖലയിലും മത്സരിക്കാനാണ് ആര്‍ജെഡി ശ്രമിക്കുന്നത്. ദില്ലിയെ തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള നേതാവും രാജ്യസഭാ എംപിയുമായ മനോജ് ഥാ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. സഖ്യത്തില്‍ ഞങ്ങള്‍ക്ക് മോശമല്ലാത്താ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തേജസ്വി യാദവ് പറഞ്ഞു.

മൂന്ന് സീറ്റുകള്‍ മാത്രം

മൂന്ന് സീറ്റുകള്‍ മാത്രം

അഞ്ച് സീറ്റുകള്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്നാണ് ആര്‍ജെഡി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചര്‍ച്ച തുടരും

ചര്‍ച്ച തുടരും

2009ല്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിച്ച ആസിഫ് മുഹമ്മദ് ഖാന്‍ ഓഖ്‌ലയില്‍ നിന്ന് വിജയിച്ചിരുന്നു. പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. സഖ്യത്തിന്‍റെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

2015 ല്‍

2015 ല്‍

2015 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ ആംആദ്മി തരംഗത്തില്‍ ദില്ലിയില്‍ പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ആകെയുള്ള 70 സീറ്റില്‍ 67 ഉം നേടി ആംആദ്മി അധികാരത്തിലെത്തി. ആപ് തരംഗത്തിനിടയില്‍ ബിജെപിക്ക് ലഭിച്ചത് വെറും മൂന്ന് സീറ്റുകളായിരുന്നു. അതേസമയം കോണ്‍ഗ്രസിന് കേവലം ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും ആംആദ്മി ഇന്നലെ വൈകീട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം 46 സിറ്റിങ് എംഎല്‍എമാരും മത്സരിക്കും. സിറ്റിങ് സീറ്റായ ന്യൂ ദില്ലി സീറ്റിൽ തന്നെയാണ് കെജ്രിവാള്‍ ഇക്കുറിയും മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+