Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയും അമിത് ഷായും ഇനിയും പഠിക്കാനുണ്ട്

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ അസംബ്ലി തിരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും ഒരുകാര്യം ഉറപ്പാണ് - മോദി തരംഗത്തിലും അമിത് ഷായുടെ തന്ത്രങ്ങളിലും മാത്രമായി ബി ജെ പിക്ക് അധികകാലം പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. എടുത്തുപറയാന്‍ ഒരു എതിരാളിയെ കണ്ടാല്‍ ബി ജെ പിക്ക് മുട്ടിടിക്കും എന്നാണ് ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആദ്യം മുതല്‍ നിരീക്ഷിച്ചാല്‍ മനസിലാകുന്ന കാര്യം.

ലോക്‌സഭ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന, കാശ്മീര്‍ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസോ അവരുടെ സഖ്യകക്ഷികളോ ആയിരുന്നു ബി ജെ പിയുടെ എതിരാളികള്‍. മോദി തരംഗം കൊണ്ട് അവിടെയെല്ലാം പാര്‍ട്ടി വിജയം കൊയ്തു. എന്നാല്‍ ദില്ലിയില്‍ കഥ വേറെയാണ്. ന്യൂ ജനറേഷന്‍ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ വ്യത്യസ്തമായ കളികളാണ് മോദിയും കമ്പനിയും ദില്ലിയില്‍ കണ്ടത്.

ദില്ലിയില്‍ ഇല്ലാത്ത മോദിപ്രഭാവം

ദില്ലിയില്‍ ഇല്ലാത്ത മോദിപ്രഭാവം

മോദി റാലി എന്ന് കേട്ടപ്പോള്‍ ചാടിയിറങ്ങി ആരവം മുഴക്കിയ ബി ജെ പി അണികളെ ദില്ലിയില്‍ കാണാനുണ്ടായിരുന്നില്ല. കെജ്രിവാളിനോട് മുട്ടാന്‍ പറ്റിയ പ്രദേശിക നേതാക്കള്‍ ഉണ്ടായിരുന്നില്ല.

കിരണ്‍ ബേദിയെ ഇറക്കുന്നു

കിരണ്‍ ബേദിയെ ഇറക്കുന്നു

അങ്ങനെയാണ് ബി ജെ പി കിരണ്‍ ബേദിയെ ഇറക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല എന്ന അമിത് ഷാ തന്ത്രം ഇവിടെ നടപ്പിലായില്ല.

കിരണ്‍ ബേദി തിരിച്ചടിച്ചു

കിരണ്‍ ബേദി തിരിച്ചടിച്ചു

എന്നാല്‍ ആഴ്ചകള്‍ കൊണ്ട് തന്നെ ബേദി പ്രഭാവം പാര്‍ട്ടിക്ക് തിരിച്ചടിയായി. അനാവശ്യ പ്രസ്താവനകളും അതീവ നാടകീയതയും ബേദിയെ കെജ്രിവാളിന് മുന്നില്‍ ചെറുതാക്കി. ഒരു വിഭാഗം മാധ്യമങ്ങളും ബേദിക്ക് അനുകൂലമായില്ല.

അഹങ്കാരം ഒരു പൊടിക്ക് കൂടിയോ

അഹങ്കാരം ഒരു പൊടിക്ക് കൂടിയോ

ബി ജെ പി നേതാക്കളുടെ പ്രസ്താവനകളിലും ശരീരഭാഷയിലും അഹങ്കാരത്തിന്റെ ലക്ഷണങ്ങള്‍ ഇഷ്ടം പോലെയുണ്ടായിരുന്നു. മോദി പ്രഭാവത്തില്‍ എല്ലാം ജയിക്കാമെന്ന ആത്മവിശ്വാസം ദില്ലിയില്‍ വിലപ്പോകുമോ എന്ന് പത്താം തീയതി അറിയാം.

 കെജ്രിവാളിനെതിരായ ആക്രമണം

കെജ്രിവാളിനെതിരായ ആക്രമണം

അരവിന്ദ് കെജ്രിവാളിനെ കൂട്ടമായി ആക്രമിച്ചതും ബി ജെ പിക്ക് വിനയായി. കെജ്രിവാളിനെതിരായ പരസ്യങ്ങളും നേതാക്കളുടെ പ്രയോഗങ്ങളും ബി ജെ പിയുടെ ജനസമ്മതിക്ക് തന്നെയാണ് ഇടിവുണ്ടാക്കിയത്.

കേന്ദ്രത്തിന് പങ്കില്ലേ

കേന്ദ്രത്തിന് പങ്കില്ലേ

കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തതല്ല വെറുമൊര് അസംബ്ലി തിരഞ്ഞെടുപ്പാണ് നടക്കുന്നത് എന്ന് അമിത് ഷാ പറഞ്ഞത് വലിയ സംശയങ്ങള്‍ ഉയര്‍ത്തി. കേന്ദ്രസര്‍ക്കാരിന്റെ വിജയങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാനുള്ള ആത്മവിശ്വാസം ബി ജെ പിക്ക് ഉണ്ടായിരുന്നില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+