Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ പേര് ജ്യോതി സിങ്; നീതികിട്ടിയില്ലെന്ന് ദില്ലി പെണ്‍കുട്ടിയുടെ അമ്മ

ദില്ലി: മൂന്നുവര്‍ഷം മുന്‍പ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍വെച്ച് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ മകളുടെ പേര് ജ്യോതി സിങ് എന്നാണെന്നും ആ പേര് പറയുന്നതില്‍ ലജ്ജയില്ലെന്നും അവര്‍ പറഞ്ഞു. മകള്‍ മരിച്ച് മൂന്നു വര്‍ഷം കഴിയുമ്പോഴും തനിക്ക് നീതികിട്ടിയില്ലെന്നും അമ്മ ആശാദേവി ആരോപിച്ചു.

മകള്‍ മരിച്ചതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബലാത്സംഗം ചെയ്ത പ്രതിയെ വെറുതെവിടുകയാണ്. എവിടെയാണ് തനിക്ക് നീതി ലഭിച്ചതെന്ന് അവര്‍ ചോദിക്കുന്നു. പ്രതിക്ക് 16 വയസാണോ 18 ആണോ എന്ന് തനിക്കറിയില്ല. എന്നാല്‍, ക്രൂരമായ ശിക്ഷയ്ക്ക് പ്രായം കണക്കാക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് ആശാ ദേവി പറഞ്ഞു.

jyoti-singh

ദില്ലി ബലാത്സംഗക്കേസിലെ പ്രതി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഡിസംബര്‍ 21ന് പുറത്തിറങ്ങാന്‍ പോവുകയാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിക്ക് 3 വര്‍ഷത്തെ തടവുമാത്രമാണ് ലഭിച്ചത്. മറ്റു പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചെങ്കിലും അവരുടെ ശിക്ഷയും നടപ്പാക്കിയിട്ടില്ല. പെണ്‍കുട്ടിക്കുനേരെ ഏറ്റവും ക്രൂരമായ ആക്രമണം നടത്തിയത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു.

ഇയാളെ പുറത്തുവിട്ടാലും നിരീക്ഷണത്തില്‍ വെക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിയെ പുറത്തുവിടുന്നത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പരാതി നിലനില്‍ക്കുകയാണ്. 2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. 13 ദിവസത്തിനുശേഷം പെണ്‍കുട്ടി മരിച്ചു. ആറുപേരായിരുന്നു പ്രതികള്‍. ഇവരില്‍ ഒരാള്‍ കസ്റ്റഡിയില്‍വെച്ച് ആത്മഹത്യ ചെയ്തു. നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+