കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത ഫീസ് വാങ്ങിയ സ്കൂളുകൾ പെട്ടു; ഫീസ് തിരിച്ച് കൊടുക്കണമെന്ന് സർക്കാർ!

  • By Akshay
Google Oneindia Malayalam News

ദില്ലി: അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ കോളേജുകൾക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അധികമായി ഈടാക്കിയ തുക രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് തിരിച്ചു കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. 449 സ്‌കൂളുകളിലാണ് അമിത ഫീസ് ഈടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. രണ്ടാഴ്ച്ചക്കുള്ളിൽ ഫീസ് തിരിച്ചുകൊടുത്തില്ലെങ്കിൽ 449 സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

വിരമിച്ച ജഡ്ജി അനില്‍ദേവ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള കമ്മറ്റിയാണ് സ്‌കൂളുകളിലെ അമിത ഫീസ് വര്‍ധനയെ കുറിച്ച് അന്വേഷിച്ചത്. ആറാം ശമ്പളക്കമ്മീഷന്റെ നിര്‍ദേശപ്രകാരം അധ്യാപകര്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കിയതോടെയാണ് വിദ്യാര്‍ഥികളുടെ ഫീസ് നിരക്കും സ്‌കൂള്‍ അധികൃതര്‍ വര്‍ധിപ്പിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

Arvind Kejriwal

സര്‍ക്കാര്‍ സ്വകാര്യസ്‌കൂളുകളെ വേട്ടയാടുകയല്ല. കമ്മറ്റി നിര്‍ദേശങ്ങള്‍ പാലിക്കാനും അമിതമായി ഈടാക്കിയ ഫീസ് തിരികെ കൊടുക്കാന്‍ 449 സ്‌കൂളുകളോട് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്തെ അറിയപ്പെടുന്ന പല സ്‌കൂളുകള്‍ക്കും ഫീസ് തിരിച്ചുകൊടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

English summary
Pulling up private schools that have been served show-cause notices for overcharging students, the Delhi govt has warned it will take over 449 of them if they do not refund the extra fees within 2 weeks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X