• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിൽ ഡീസലിന് എട്ട് രൂപ കുറഞ്ഞു..! ജനങ്ങളെ അമ്പരപ്പിച്ച് കെജ്രിവാൾ; പുതിയ നീക്കത്തിന് കയ്യടി!

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. 15 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിനിടെയിലായിരുന്നു ഇന്ധനവില വര്‍ദ്ധനവും, ഇത് ഇന്ത്യയിലെ ജനങ്ങളെ വലിയ രീതിയിലാണ് വലച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മുമ്പ് തുടര്‍ച്ചയായ മൂന്ന് ആഴ്ചകളോളമാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ദ്ധിച്ചത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറുയുന്ന സാഹചര്യത്തിലായിരുന്നു ഇവിടെ വില ക്രമാധീതമായി വര്‍ദ്ധിച്ചത്.

കൊറോണ കാലത്ത് റഷ്യയും സൗദിയും ക്രൂഡ് ഓയിലിന്റെ പേരില്‍ മത്സരം തുടങ്ങിയതോടെയാണ് വില തകര്‍ന്നടിഞ്ഞത്. പെട്ടെന്നുണ്ടായ ഇന്ധനവില വര്‍ദ്ധനവ് ജനങ്ങളെ വീണ്ടും വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് സന്തോഷിക്കാവുന്ന ഒരു വാര്‍ത്തയാണ് ദില്ലിയില്‍ നിന്നും പുറത്തുവരുന്നത്.

വാറ്റ് വെട്ടിക്കുറയ്ക്കുന്നു

വാറ്റ് വെട്ടിക്കുറയ്ക്കുന്നു

രാജ്യതലസ്ഥാനത്ത് ഡീസലിന്റെ മൂല്യവര്‍ദ്ധിത നികുതി വെട്ടിക്കുറച്ചിരിക്കുകയാണ് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍. ഇതോടെ ഡീസലിന്റെ വിലയിലും നല്ല മാറ്റമുണ്ടാകും. 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനത്തിലേക്കാണ് വാറ്റ് കുറയ്ക്കുന്നത്. സാധനങ്ങള്‍ക്ക് വലിയ വില വര്‍ദ്ധന നേടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും.

മന്ത്രിസഭ തീരുമാനം

മന്ത്രിസഭ തീരുമാനം

സംസ്ഥാന മന്ത്രി സഭയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭ യോഗിത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമാണിതെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

cmsvideo
  പെട്രോൾ- ഡീസൽ വിലയും കൊറോണയും മോദി അൺലോക്ക് ചെയ്തു | Oneindia Malayalam
   കുറയുന്നത് എട്ട് രൂപ

  കുറയുന്നത് എട്ട് രൂപ

  ഡീസലിന്റെ വാറ്റ് ശതമാനത്തില്‍ നല്ലൊരു വിഹിതം കുറച്ചതോടെ വിലയില്‍ വലിയ വ്യത്യാസമാണുണ്ടാകുക. നിലവില്‍ സംസ്ഥാനത്ത് 82 രൂപയാണ് ഡീസലിന്റെ വില. വാറ്റ് കുറച്ചതോടെ ഇത് 73.64 രൂപയാകും. അതായത് ഒരു ലിറ്റര്‍ ഡീസലിന് 8.36 പൈസ കുറയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദില്ലിയില്‍ വില വര്‍ദ്ധനവിനിടെ പെട്രോളിനെ ഡീസല്‍ മറികടന്നിരുന്നു.

  സമ്പദ് വ്യവസ്ഥ

  സമ്പദ് വ്യവസ്ഥ

  ദില്ലയിലെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിന്റെ ഭാഗമായി വ്യവസായ ഗ്രൂപ്പുകളും വിദഗ്ദരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പെട്ടെന്ന് ജോലി ലഭ്യമാക്കാന്‍ തൊഴിലുടമകളെ ചേര്‍ത്ത് ഒരു പോര്‍ട്ടല്‍ ആരംഭിച്ചിരുന്നെന്നും കേജ്രിവാള്‍ വ്യക്തമാക്കി.

  സ്വാഗതം ചെയ്ത് ജനങ്ങള്‍

  സ്വാഗതം ചെയ്ത് ജനങ്ങള്‍

  അതേസമയം, സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. ഡീസല്‍ വില വര്‍ദ്ധിച്ചത് ജനങ്ങളെ ഈ കൊവിഡ് കാലത്ത് വല്ലാതെ വലച്ചിരുന്നു. എട്ട് രൂപ ഒരു ലിറ്റര്‍ ഡീസലില്‍ കുറയുന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും

  ഫ്രണ്ട്ഷിപ്പ് ഡേ ആഗസ്റ്റ് 2ന്, പക്ഷേ...ട്രെന്‍ഡ് ചെയ്യുന്നത് ജൂലായ് 30; കാരണം ഇതാണ്..!!

  കേന്ദ്രത്തിനെതിരെ രാഹുലിന്റെ പുതിയ അസ്ത്രം, ഇത്തവണ മൂന്ന് ചോദ്യങ്ങള്‍; ആര് മറുപടി പറയും?

  English summary
  Delhi Government Cut Value Added Tax On Diesel price By Reducing Rs 8
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X