കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന്റെ ഹര്‍ജി തള്ളി:രാജ്യത്തെ പരമാധികാരം സംരക്ഷിക്കാന്‍ എന്‍ജിഒയെ വിലക്കണം!!

Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്ക് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാക്കിര്‍ നായിക് സമര്‍പ്പിച്ച ഹര്‍ജിയാണ് ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞത്. എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രത്തിന്‍രെ തീരുമാനം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ ക്രമസമാധാന നിലയും പൂര്‍ണ്ണതയും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടി എന്‍ജിഒ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് അനിവാര്യമായ തെളിവുകള്‍ ആഭ്യന്തര മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

zakirnaik

2016 നവംബര്‍ 16നാണ് കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമങ്ങള്‍ക്ക് കീഴില്‍ ഐആര്‍എഫിന് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. നവംബര്‍ 17ന് യുഎപിഎയ്ക്ക് കീഴില്‍ സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. സംഘട കേന്ദ്രീകരിച്ചുള്ള മതം മാറ്റം ഭീകരവാദപ്രവര്‍ത്തനങ്ങള്‍, പ്രകോപനാത്മക മതപ്രഭാഷണങ്ങള്‍ എന്നിവയും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ നടത്തിയ അേേന്വഷണത്തിലും റെയ്ഡിലും എന്‍ഐഎയും മഹാരാഷ്ട്ര പോലീസും കണ്ടെടുത്തിരുന്നു.

English summary
In a huge setback for Islamic Research Foundation (IRF) head Zakir Naik, Delhi High Court on Thursday dismissed plea of the NRI televangelist, against immediate ban and freezing of accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X