Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളെ പ്രീണിപ്പിക്കാനാണോ ഇത്? പഞ്ചനക്ഷത്ര കൊവിഡ് കേന്ദ്രങ്ങള്‍ക്കെതിരെ ദില്ലി ഹൈക്കോടതി

ദില്ലി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ജഡ്ജിമാര്‍ക്കായി കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി. ജനങ്ങള്‍ക്ക് ഐസിയു കിടക്കകളോ ആശുപത്രി സൗകര്യങ്ങളോ ലഭിക്കുന്നില്ല,, അപ്പോഴാണ് നിങ്ങള്‍ ഇത്തരമൊരു ഉത്തരവിറക്കുന്നത്. ഇത് ഞങ്ങളെ പ്രീണിപ്പിക്കാനാണോ? ഇങ്ങനെയായിരുന്നു കോടതിയുടെ ചോദ്യം. നിങ്ങള്‍ ഇത്തരമൊരു പ്രത്യേക സൗകര്യം ഒരിക്കലും ഒരുക്കാന്‍ പാടില്ല. ഞങ്ങള്‍ അത് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു. ദില്ലി സര്‍ക്കാര്‍ അഞ്ച് പഞ്ചനക്ഷത്ര ഹോട്ടലുകളിലായി നൂറ് റുകളാണ് ജഡ്ജിമാര്‍ക്കായി ഒരുക്കിയത്.

1

ചാണക്യപുരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗീത ഗ്രോവറാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ഉത്തരവിറക്കിയത്. അശോക ഹോട്ടലിലെ നൂറ് റൂമുകളാണ് ദില്ലി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കായി കൊവിഡ് പരിശോധനാ കേന്ദ്രളാക്കി മാറ്റിയത്. ജഡ്ജിമാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെയും പരിശോധിക്കുന്നതിനാണ് ഇത്രയും മുറികള്‍. ദില്ലി ഹൈക്കോടതി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ദില്ലി സര്‍ക്കാരിന്റെ കൗണ്‍സില്‍ രാഹുല്‍ മെഹ്‌റയെ അറിയിച്ചിരുന്നു. പഞ്ചനക്ഷത്ര സൗകര്യമുള്ള ക്വാറന്റീന്‍ സൗകര്യം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.

ജനങ്ങള്‍ക്ക് ആവശ്യത്തിന് ചികിത്സ കിട്ടാത്ത സമയത്ത്, ഞങ്ങള്‍ക്ക് എങ്ങനെയാണ് പഞ്ചനക്ഷത്ര സൗകര്യമുള്ള ക്വാറന്റീന്‍ സെന്ററുകള്‍ ആവശ്യപ്പെടാനാവുക. ശരിക്കും ദൗര്‍ഭാഗ്യകരമാണിത്. തലസ്ഥാന നഗരിയില്‍ ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയുള്ളപ്പോള്‍ എന്തിനാണ് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഇത്തരമൊരു ആര്‍ഭാടമെന്നും കോടതി ദില്ലി സര്‍ക്കാരിനോട് ചോദിച്ചു. അതേസമയം കോടതി ഓക്‌സിജന്‍ ക്ഷാമത്തില്‍ ദില്ലി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നുണ്ടെന്ന് കോടതി പറഞ്ഞു. അവശ്യ മരുന്നുകളും ഇത്തരത്തില്‍ വില്‍ക്കപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ വിവരങ്ങള്‍ കോടതി കൈമാറാനും ദില്ലി സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇടിവ് വന്നിട്ടുണ്ടെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. നിങ്ങള്‍ക്ക് ഈ വിഷയം കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍, കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ ഇടപെടാന്‍ പറയാം. അവിടെ നിന്ന് ഉദ്യോഗസ്ഥരെ ഇങ്ങോട്ട് കൊണ്ടുവരാന്‍ പറയാം. ജനങ്ങള്‍ മരിച്ച് വീഴുന്നത് കാണാന്‍ ഞങ്ങള്‍ ഒരിക്കലും അ നുവദിക്കില്ല. അഡ്മിനിസ്‌ട്രേറ്റര്‍ സര്‍വീസില്‍ ഇരുന്നവരാണ് ഇന്ന് ദില്ലി ഭരിക്കുന്നത്. അവര്‍ക്ക് ഭരിക്കേണ്ടത് എങ്ങനെയെന്ന് അറിയേണ്ടതുണ്ട്. വിതരണക്കാര്‍ സ്റ്റോക്കുള്ള ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+