നീരവ് എവിടെ? കൈമലര്‍ത്തി ഫയർസ്റ്റാർ ഡയമണ്ട്, നിയമത്തിന് മുമ്പില്‍ കീഴങ്ങാൻ ഹൈക്കോടതി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ വിട്ട സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയെക്കുറിച്ച് വിവരമില്ലെന്ന് ഫയര്‍സ്റ്റാർ ഡയമണ്ട് കമ്പനി. നീരവിനോട് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ദില്ലി ഹൈക്കോടതിയാണ് ഫയർ സ്റ്റാർ ഡയമണ്ട്സിന് നിർദേശം നൽകിയത്. എന്നാൽ നീരവ് എവിടെയാണ് എന്നത് സംബന്ധിച്ച വിവരമില്ലെന്നാണ് കമ്പനി കോടതിയെ ധരിപ്പിച്ചത്. 12,300 കോടി രൂപയുടെ പ‍ഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ് നടത്തിയ മോദിയും ബന്ധുക്കളും ജനുവരി ആദ്യവാരം ഹോങ്കോങ്ങിലേയ്ക്ക് കടക്കുകയായിരുന്നു.

നീരവുമായി പ്രധാനമന്ത്രിക്ക് ബന്ധം? നോട്ടുനിരോധനത്തിന് മുമ്പ് കള്ളപ്പണം വെളുപ്പിച്ചു, സത്യാവസ്ഥ എന്ത്

ജസ്റ്റിസ് മുരളീധർ, ഐഎസ് മേത്ത എന്നിവർ‍ ഉൾപ്പെട്ട ബെഞ്ചാണ് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവിനോട് ഇന്ത്യയിലേക്ക് മടങ്ങിവരാൻ കമ്പനിയ്ക്ക് നിർദേശം നൽകിയത്. മോദിയോട് ഇന്ത്യയിലേയ്ക്ക് മടങ്ങി വരാൻ സാങ്കേതികമായി സമ്മർദ്ദം ചെലുത്താൻ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഫയർസ്റ്റാര്‍ ഡയമണ്ടിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷൻ വിജയ് അഗർവാൾ ചൂണ്ടിക്കാണിച്ചത്. നീരവ് മോദിയെ എവിടെയാണ് എന്നത് സംബന്ധിച്ചോ അദ്ദേഹത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങള്‍ അറിയില്ലെന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്. കമ്പനിയുടെ കേസുകൾ മാത്രമാണ് താൻ വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

nirav-modi

ഇന്ത്യയില്‍ നീരവ് മോദിയുടെ കമ്പനികളിലും റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഏജൻസി കോടികള്‍ വിലവരുന്ന സ്വത്തുക്കളാണ് പിടിച്ചെടുത്തത്. എന്നാല്‍ മോദി അന്വേഷണവുമായി സഹകരിക്കാതെ രാജ്യം വിട്ട സാഹചര്യത്തിൽ ആയതിനാൽ ഇരു കമ്പനികള്‍ക്കും ഒരു ആശ്വാസവും ലഭിക്കില്ലെന്നാണ് അഡീഷണല്‍ സോളിസിറ്റർ ജനറല്‍ സന്ദീപ് സേത്തിയും കേന്ദ്രസർക്കാർ‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ അമിത് മഹാജനും ചൂണ്ടിക്കാണിക്കുന്നത്.

നീരവ് മോദി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹോങ്കോങ്: ചൈന ഇന്ത്യയ്ക്കെതിരെ തിരിയും!!

1 2,300 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദിചൈനയുടെ പ്രത്യേക അധികാരത്തിലുള്ള ഹോങ്കോങ്ങിലാണ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു.
ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദിയെ തിരിച്ചെത്തിച്ച് വിചാരണ ചെയ്യാനുള്ള നീക്കങ്ങളാണ് ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി വജ്രവ്യാപാരിയായ മോദിയ്ക്ക് ഹോങ്കോങ്ങിൽ ബിസിനസ് സാമ്രാജ്യവും സ്വന്തമായുണ്ട്. മോദിയെ തിരിച്ചെത്തിക്കുന്നതിനുള്ള നീക്കങ്ങൾ‍ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വികെ സിംഗും നേരത്തെ പാര്‍ലമെന്റിൽ‍ അറിയിച്ചിരുന്നു. ഹോങ്കോങ് സർക്കാരുമായി ചേർന്ന് നീരവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിന് പുറമേ നീരവ് ഉള്ള സ്ഥലം കൃത്യമായി കണ്ടെത്തുന്നതിനായി ഡിഫ്യൂഷന്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സിബിഐ ഇന്റർപോളിനെയും സമീപിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A lawyer of Nirav Modi's company, Firestar Diamond, today said he does not know the whereabouts of 'fugitive' diamantaire.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്