ഓണ്‍ലൈന്‍ മരുന്നു വില്പനയ്ക്ക് കടിഞ്ഞാണിട്ട് ദില്ലി ഹൈക്കോടതി, വിധി ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍
ഓണ്‍ലൈന്‍ മരുന്നു വില്പനയ്ക്ക് കടിഞ്ഞാണിട്ട് ദില്ലി ഹൈക്കോടതി, വിധി ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കെതിരെയ
ദില്ലി: ഇന്ത്യയൊട്ടാകെ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദില്ലി ഹൈക്കോടതി.ബുധനാഴ്ച്ച ആണ് ഇ-ഫാര്‍മസിസ്റ്റ് സ്റ്റോറുകള്‍ വഴി മരുന്നു വില്‍ക്കുന്നതില്‍ നിന്ന് ദില്ലി ഹൈക്കോടതി വിലക്കുകയും എത്രയുെ പെട്ടെന്ന് നടപ്പില്‍ വരുത്തുന്നതിനായി കേന്ദ്രത്തിനെയും ആംആദ്മി സര്‍ക്കാറിനെയും ഹൈക്കടതി നിര്‍ദേശം നല്കി.
ഡിജിറ്റല്‍ മോദിക്ക് ഹൈടെക് രാഹുല്‍! ഈ രാഹുല്‍ ഗാന്ധി വേറെ ലെവൽ, മുഖ്യമന്ത്രിക്കായി ഹൈടെക് തന്ത്രം
മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് രാജേന്ദ്രമേനോന്‍,ജസ്റ്റിസ് വികെ റാവു എന്നിവരാണ് വിധി പ്രസ്താവിച്ചത്.ദില്ലി സ്വദേശിയായ ഡെര്‍മറ്റോളജിസ്റ്റ് സഹീര്‍ അഹമ്മദ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലായിരുന്നു വിധി.രാജ്യത്ത് ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ ദിവസേന ലക്ഷക്കണക്കിന് മരുന്നുകള്‍ യാതൊരു സുരക്ഷ നടപടിയുമില്ലാതെ വില്‍ക്കുകയണെന്നും ഇത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു പോലെ ദോഷം ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

സഹീര്‍ അഹമ്മദ് അഡ്വക്കറ്റ് നകുല്‍ മോഹ്ത വഴി സമര്‍പ്പിച്ച പൊതു താത്പര്യഹര്‍ജിയില്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ 1940 ലെ ഡ്രഗ് ആന്റ് കോസ്‌മെറ്‌റിക് നിയമത്തിന്റെയോ 1948ല ഫാര്‍മസി നിയമത്തിന്റെയോ പരിധിയില്‍ വരുന്നില്ലെന്ന് വാദിച്ചു.2015ല്‍ ഡ്രഗ് കണ്‍ഗ്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍മാര്‍ക്ക് ഓണ്‍ലൈന്‍ മരുന്നുവില്പനയില്‍ നിന്നും വിലക്കിയിരുന്നു.
എന്നാല്‍ ഇത് പാലിക്കാതെയാണ് മരുന്നു വില്പന തുടരുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ ഗവണ്‍മെന്‍റിന് സാധിച്ചില്ലെന്നും ഇത് മൗലികാവകാശമായ ആര്‍ട്ടികിള്‍ 21ന്‍റെ ലംഘനമാണെന്നും പറയുന്നു.മറ്റ് സാധനങ്ങള്‍ പോലല്ല മരുന്നു വില്പനയെന്നും ഇത് ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നും പറയുന്നു.ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ഗ്രാമീണരായ നിരവധി പേര്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും മരുന്ന് വാങ്ങിയാല്‍ അത് ദുരുപയോഗത്തിന് ഇടയാക്കാമെനന്ന് കണക്കാക്കുന്നു.
ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്ക് ലൈസന്‍സ് പോലുമില്ലെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും കുറിപ്പടിയുടെ വിശ്വാസ്യത ഇല്ലാതെയുള്ള മരുന്നു വില്‍പന തടയണമെന്നും പൊതിതാത്പര്യ ഹര്‍ജിയില്‍ പറയുന്നു.സെപ്റ്റംബറില്‍ കേന്ദ്ര ആഗോഗ്യ മന്ത്രാലയം ഇ ഫാര്‍മസികളുടെ മരുന്നു വില്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications