ഡിജിറ്റല്‍ മോദിക്ക് ഹൈടെക് രാഹുല്‍! ഈ രാഹുല്‍ ഗാന്ധി വേറെ ലെവൽ, മുഖ്യമന്ത്രിക്കായി ഹൈടെക് തന്ത്രം
ദില്ലി: മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഛത്തീസ് ഗഡിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം രാജ്യം കാണുന്നത് ഒരു തകര്‍ച്ചയും മറ്റൊരു ഉയിര്‍പ്പുമാണ്. മോദി പ്രഭാവം തകര്‍ന്ന് വീഴുമ്പോള്‍ രാഹുല്‍ ഗാന്ധി എന്ന നേതാവ് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ട് മുന്‍പ് വരെ വെറും പപ്പു ആയിരുന്ന രാഹുല്‍ ഒത്ത നേതാവായി ഉദിച്ചുയരുന്ന കാഴ്ച.
ഇനി ഒരു ബിജെപിക്കാരനും പപ്പുവെന്ന് വിളിച്ച് രാഹുലിനെ പരിഹസിക്കാന്‍ ധൈര്യപ്പെട്ടെന്ന് വരില്ല. നെറുകിലാണ് ബിജെപിക്ക് അടി കിട്ടിയിരിക്കുന്നതെന്ന് തന്നെ കാരണം. തെരഞ്ഞെടുപ്പ് ജയങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുക എന്ന ഹെര്‍ക്കുലീയന്‍ ടാസ്കും അതിവിദഗ്ദമായി രാഹുല്‍ കൈകാര്യം ചെയ്യുന്നു. മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിന് രാഹുല്‍ ഗാന്ധി പ്രയോഗിച്ചിരിക്കുന്നത് ഹൈടെക് തന്ത്രമാണ്.

വാ അടപ്പിച്ച് രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പ് വിജയം നേടിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി ആരെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ഒന്നില്‍ കൂടുതല്‍ അവകാശികള്‍ മൂന്നിടത്തും ഉണ്ടെന്നത് തന്നെയാണ് തലവേദന. കോണ്‍ഗ്രസിനുളള എക്കാലത്തേയും ഏറ്റവും വലിയ പഴി തീരുമാനങ്ങളെടുക്കുന്നത് ഗാന്ധി കുടുംബമാണ് എന്നതാണ്. ആക്ഷേപം ഉന്നയിക്കുന്നവരുടെയെല്ലാം വാ അടപ്പിക്കുന്നു ഇത്തവണ രാഹുല്‍.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ
മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നത് രാഹുല്‍ ഗാന്ധി അല്ല. പകരം മൂന്ന് സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. എങ്ങനെയാണ് ഈ കുറഞ്ഞ സമയത്തിനുളളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് രാഹുല്‍ അഭിപ്രായം തേടിയത് എന്നല്ലേ. അതാണ് രാഹുലിന്റെ ഹൈടെക് തന്ത്രം. മൂന്ന് സംസ്ഥാനങ്ങളിലുമായി കോണ്‍ഗ്രസിനുളളത് 7.3 ലക്ഷം പ്രവര്‍ത്തകരാണ്.

''ഞാന്‍ രാഹുല്‍ ഗാന്ധി''
ഈ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളിലേക്ക് കഴിഞ്ഞ ദിവസം ഒരു ശബ്ദമെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് തന്നെ. ''ഞാന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നേടിയ വിജയത്തിന് അഭിനന്ദനങ്ങള്‍. ഇനി നിങ്ങളോട് ചോദിക്കാനുളളത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. ആരാകണം നിങ്ങളുടെ മുഖ്യമന്ത്രി ? നിങ്ങള്‍ക്ക് താല്പര്യമുളള ഒരു പേര് പറയൂ..

നിങ്ങൾ തീരുമാനിക്കൂ
നിങ്ങള്‍ നിര്‍ദേശിക്കുന്ന പേര് എനിക്കും നിങ്ങള്‍ക്കുമിടയിലെ രഹസ്യമായിരിക്കും. പാര്‍ട്ടിയിലെ മറ്റാരും അതറിയില്ല. ഒരു ബീപിന് ശേഷം പേര് നിര്‍ദേശിക്കൂ'' എന്നായിരുന്നു ആ ശബ്ദ സന്ദേശം. പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പേരുകളില്‍ ആര്‍ക്കാണോ ഭൂരിപക്ഷം അവര്‍ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ഗണന. ഇതിനകം തന്നെ മൂന്ന് സംസ്ഥാനങ്ങളിലും അതാരാകണം എന്നത് സംബന്ധിച്ച് രാഹുല്‍ തീരുമാനമെടുത്ത് കഴിഞ്ഞു എന്നാണ് വിവരം.

ഇതാണ് പുതിയ കോൺഗ്രസ്
രാഹുലിന്റെ ഈ നീക്കത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്യാഹ്ലാദത്തിലാണ്. തങ്ങളുടെ അഭിപ്രായം നേതൃത്വം കേള്‍ക്കുന്നു എന്നതാണ് കോണ്‍ഗ്രസുകാരെ ആവേശഭരിതരാക്കുന്നത്. ഇതിനാണ് തങ്ങള്‍ കാത്തിരുന്നത്, ഇതാണ് പുതിയ കോണ്‍ഗ്രസ്, ആദ്യം പ്രവര്‍ത്തകരെ കേള്‍ക്കുന്നു എന്നാണ് നേതാക്കളുടെ പ്രതികരണം. പുതിയ നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ രാഹുലിന്റെ ഇമേജ് പിന്നേയും ബൂസ്റ്റ് ചെയ്തിരിക്കുകയാണ്.

പൈലറ്റോ ഗെഹ്ലോട്ടോ
മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായുളള ചേരിപ്പോര് പാര്‍ട്ടിക്കുളളില്‍ ആരംഭിച്ച് കഴിഞ്ഞു. ഭിന്നത കൂടാതെ ഈ പ്രശ്നം പരിഹരിച്ചില്ല എങ്കില്‍ മൂന്ന് സംസ്ഥാനങ്ങളിലേയും ഭരണം പ്രതിസന്ധിയിലാകും എന്നുറപ്പാണ്. രാജസ്ഥാനില്‍ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യത്തിനാണ് ശബ്ദം കൂടുതല്‍.

കമൽ നാഥോ സിന്ധ്യയോ
മൂന്നില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും സച്ചിന് പൈലറ്റിന് വേണ്ടി വാദിക്കുന്നു. സച്ചിന് പൈലറ്റിന്റെ എതിരാളി രണ്ട് വട്ടം രാജസ്ഥാന് ഭരിച്ച അശോക് ഗെഹ്ലോട്ട് ആണ്. മധ്യപ്രദേശിലും രണ്ട് പേര് തമ്മിലാണ് തര്‍ക്കം. മുതിര്‍ന്ന നേതാവ് കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും. കമല്‍നാഥിനാണ് കൂടുതല്‍ സാധ്യത. ഛത്തീസ്ഗഡിലാകട്ടെ രണ്ടില്‍ കൂടുതല്‍ പേരുണ്ട് മുഖ്യമന്ത്രി തര്‍ക്കത്തില്‍. വൈകാതെ തന്നെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കും എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications