സുനന്ദയുടെ മരണത്തില്‍ പുനഃരന്വേഷണം; പിന്നില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ രാഷ്ട്രീയ താത്പര്യം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. സ്വാമിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധറും ഐഎസ് മേത്തയുമടങ്ങുന്ന ബഞ്ച് വിലയിരുത്തിയത്.

രാഷ്ട്രപതിക്കെതിരെ ബിജെപി, മിസൈല്‍ വികസിപ്പിച്ചത് ടിപ്പുവെങ്കില്‍ യുദ്ധത്തില്‍ തോറ്റുപോയത് എന്തേ?

രാഷ്ട്രീയ പ്രേരിതം എന്നതിന് വളരെ വ്യക്തമായ ഉദാഹരണമാണ് സ്വാമിയുടെ ഹര്‍ജി എന്നാണ് കോടതി പറഞ്ഞത്. ഇതിനെ പൊതുതാത്പര്യത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. സുബ്രഹ്മണ്യന്‍ സ്വാമി സത്യങ്ങള്‍ മറച്ചു വയ്ക്കുകയാണെന്നും കോടതി ആരോപിച്ചു.ദില്ലി പോലീസിനെതിരെയും ശശി തരൂരിനെതിരെയും സ്വാമി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

sunandapushkar

എന്നാല്‍ താന്‍ സത്യങ്ങള്‍ മറച്ചു വയ്ക്കുകയാണെന്ന് ആരോപണം സ്വാമി തള്ളി. ഒരു സത്യവും മറച്ചു വച്ചിട്ടില്ലെന്ന് സ്വാമി പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും സ്വാമി പറഞ്ഞു. രാഷ്ട്രീയക്കാര്‍ സ്,വന്തം താത്പര്യങ്ങള്‍ക്കായി കോടതി ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രീയക്കാര്‍ക്ക് പൊതു താത്പര്യ ഹര്‍ജി നല്‍കാന്‍ കഴിയില്ല എന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോകപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കോടതിക്ക് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

2014 ജനുവരി 17നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം.

English summary
delhi high court dismisses swamys plea to probe sunanda pushkars death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്