Get Updates
Get notified of breaking news, exclusive insights, and must-see stories!

'അസംബന്ധം'; കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കാനായില്ലേയെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: കാറില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ദല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി. ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് ഇത് പിന്‍വലിക്കുന്നില്ലെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കൊവിഡ് സാഹചര്യം മുന്‍പേത്തതില്‍ നിന്ന് മാറിയ പശ്ചാത്തലത്തില്‍ ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡി ഡി എം എ) അതിന്റെ വിവിധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

'എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത്? യഥാര്‍ത്ഥത്തില്‍ അത് അസംബന്ധമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ? ' ജസ്റ്റിസുമാരായ വിപിന്‍ സംഘി, ജസ്മീത് സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ദല്‍ഹിയിലെ കൊവിഡ് സ്ഥിതിഗതികള്‍ കോടതി വിലയിരുത്തുന്ന വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റ കോടതിക്ക് മുമ്പാകെ ഡി ഡി എം എയുടെ മാര്‍ഗരേഖ പരാമര്‍ശിക്കുകയും അത് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

1

കാറിലിരുന്ന് അമ്മയ്‌ക്കൊപ്പം കാപ്പി കുടിക്കുന്നതിനിടെ തനിക്ക് 2000 രൂപ പിഴ ചുമത്തിയെന്ന ഒരു യുവതിയുടെ ട്വീറ്റും മെഹ്‌റ പരാമര്‍ശിച്ചു. ''മഹാമാരി ഏതാണ്ട് അവസാനിച്ചു. ചില സാഹചര്യങ്ങളില്‍ ശരിയായിരുന്നു എന്നത് കൊണ്ട് ഇതൊന്നും (കാറിനുള്ളില്‍ മാസ്‌ക് ധരിക്കുന്നത് ) ഇപ്പോള്‍ ചെയ്യുന്നത് ശരിയല്ല. ഇതിലൊക്കെ ഇളവ് വരണം,'' മെഹ്റ പറഞ്ഞു. ഇത് സര്‍ക്കാര്‍ ഉത്തരവാണെന്നും കഴിഞ്ഞ വര്‍ഷം മാത്രമാണ് സിംഗിള്‍ ബെഞ്ച് ഇത് ശരിവച്ചതെന്നും മെഹ്റയെ കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍ ഇത് ദല്‍ഹി സര്‍ക്കാരിന്റെ ഉത്തരവാണല്ലോ പിന്നെ എന്തുകൊണ്ട് അത് പിന്‍വലിക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

2

''കൊവിഡ് സാഹചര്യം മാറിയ പശ്ചാത്തലത്തില്‍ മെഹ്‌റ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം മുന്‍നിര്‍ത്തി കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവുകള്‍ ഡി ഡി എം എ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സ്വകാര്യ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് 500 രൂപ പിഴ ചുമത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് 2020-ല്‍ കോടതിക്ക് മുമ്പാകെ നാല് ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. ഇത് ഇപ്പോള്‍ 2,000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാസാക്കിയ വിധിന്യായത്തില്‍, സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ തീരുമാനം ശരിവയ്ക്കുകയും കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാള്‍ക്ക് പോലും പല തരത്തില്‍ വൈറസ് ബാധയുണ്ടാകുമെന്നും പറഞ്ഞിരുന്നു.

3

2020 ഏപ്രിലിലാണ് കാറുകളില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ ഡി ഡി എം എ പുറപ്പെടുവിച്ചത്. ഇത് സിംഗിള്‍ ബെഞ്ചും ശരിവെച്ചിരുന്നു. 'കാറിലോ മറ്റേതെങ്കിലും വാഹനത്തിലോ കയറുന്നതിന് മുമ്പ് ആ വ്യക്തി ഒരു മാര്‍ക്കറ്റ്, ജോലിസ്ഥലം, ആശുപത്രി അല്ലെങ്കില്‍ തിരക്കേറിയ തെരുവ് എന്നിവ സന്ദര്‍ശിച്ചിരിക്കാം. അത്തരമൊരു വ്യക്തിക്ക് വെന്റിലേഷന്‍ ആവശ്യങ്ങള്‍ക്കായി വിന്റോ ഗ്ലാസുകള്‍ തുറന്നിടേണ്ടി വന്നേക്കാം. വാഹനം ഒരു ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തേണ്ടി വരും. ചിലപ്പോള്‍ ആ വ്യക്തിക്ക് വിന്റോ താഴ്ത്തി ഏതെങ്കിലും സാധനം വാങ്ങേണ്ടിയും വന്നേക്കാം.

4

ആ സാഹചര്യത്തില്‍ പ്രസ്തുത വ്യക്തി ഒരു തെരുവോര കച്ചവടക്കാരനോട് സമ്പര്‍ക്കമുണ്ടാകുകയാണ്, എന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചിരുന്നത്. ഒരു വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉള്ളതെങ്കില്‍ പോലും അത് 'പൊതുസ്ഥലം' ആകുമെന്നും അതിനുള്ളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും കോടതി ആ വിധിയില്‍ വിധിച്ചിരുന്നു. 'പൊതുസ്ഥലം' എന്ന വാക്ക് കൊവിഡ് പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കണമെന്നും അത് നിര്‍ണ്ണയിക്കാന്‍, കൊറോണ വൈറസ് പടരുന്ന രീതിയാണ് നിര്‍ണായക ഘടകമെന്നും കോടതി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+