കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിച്ചത് ഇരട്ടകള്‍... മരിച്ചെന്ന് വിധിയെഴുതി ആശുപത്രി, പിന്നീട് സംഭവിച്ചത് ഞെട്ടിക്കും!!

ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്

  • By Desk
Google Oneindia Malayalam News

ദില്ലി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു സംഭവിച്ചത് ഗുരുതര വീഴ്ച. രാജ്യ തലസ്ഥാനമായ ദില്ലിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡോക്ടര്‍മാര്‍ മരിച്ചെന്നു വിധിയെഴുതിയ ഇരട്ട കുഞ്ഞുങ്ങളില്‍ ഒരാള്‍ക്കു സംസ്‌കാര ചടങ്ങിനായി കൊണ്ടു പോവുന്നതിനിടെ ജീവന്‍ വയ്ക്കുകയായിരുന്നു. ദില്ലിയിലെ ഷാലിമാര്‍ ബാഗിലുള്ള മാക്‌സ് ആശുപത്രിയിലാണ് വിവാദ സംഭവം നടന്നത്.

1

വ്യാഴാഴ്ചയാണ് മാക്‌സ് ആശുപത്രിയില്‍ വച്ച് ദമ്പതികള്‍ക്കു ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചത്. ഒന്ന് ആണ്‍കുട്ടിയും മറ്റൊന്നു പെണ്‍കുട്ടിയുമായിരുന്നു. മണിക്കൂറുകള്‍ക്കകം പെണ്‍കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മാസം തികയാതെ ജനിച്ചതിനാല്‍ ആണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നു കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു രണ്ടു പ്ലാസ്റ്റിക് ബാഗുകളിലാക്കി കുഞ്ഞുങ്ങളുടെ ശരീരം ബന്ധുക്കള്‍ക്കു കൈമാറുകയും ചെയതു.

2

ശവസംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടു പോവുന്നതിനിടെയാണ് ആണ്‍കുട്ടിയെ സൂക്ഷിച്ച കവര്‍ ഇളകുന്നതായി കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. വിദഗ്ധ ചികില്‍സയ്ക്കു ശേഷം ഈ കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായി രക്ഷിതാക്കള്‍ അറിയിച്ചു. മരിച്ച പെണ്‍കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയ ശേഷം രക്ഷിതാക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ കുഞ്ഞുങ്ങള്‍ മരിച്ചെന്നു വിധിയെഴുതിയ ഡോക്ടറെ ആശുപത്രിയില്‍ അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം തങ്ങളെ ഞെട്ടിച്ചെന്നും വിശദമായി അന്വേഷിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ദില്ലി പോലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്നും വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

English summary
In a case of alleged medical negligence, one of infant twins — born pre-mature and declared dead by Max hospital in Shalimar Bagh — was found to be alive by parents who were on their way to perform the last rites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X