കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം; ദില്ലി ജുമാ മസ്ജിദ് വീണ്ടും അടച്ചു

  • By Newsdesk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ ദില്ലി ജുമാമസ്ജിദ് അടച്ചു. ജൂണ്‍ 30 വരെയാ്ണ് അടച്ചത്. നേരത്തെ ജൂണ്‍ 8 ന് മസ്ജിദ് തുറന്നിരുന്നു. മതപണ്ഡിതന്മാരുടേയും പൊതുജനങ്ങളുടേയും അഭിപ്രായം തേടിയതിന് ശേഷമാണ് മസ്ജിദ് അടക്കാന്‍ തീരുമാനിച്ചത്. ഓരോ ഇടങ്ങളിലേയും പ്രാദേശിക സാഹചര്യം വിലയിരുത്തി രാജ്യത്തെ എല്ലാ പള്ളികളും ശരിയായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ ആരാധനാലയങ്ങള്‍ ജൂണ്‍ 8 മുതല്‍ തുറക്കുന്നതില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പലയിടത്തും ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

jama masjid

ദില്ലിയില്‍ ഇക്കഴിഞ്ഞ ദിവസം 1501 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 32000 കടന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളതില്‍ മൂന്നാം സ്ഥാനത്താണ് ദില്ലി. ഇവിടെ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് 984 പേര്‍ മരണപ്പെടുതയും ചെയ്തു.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതോടൊയാണ് ദില്ലിയിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ദില്ലിയില്‍ 1000ത്തിന് മുകളില്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിതാഷായുമായി ചര്‍ച്ച നടത്തിരുന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ മൂന്ന് ലക്ഷത്തോടുത്തേക്കാമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 9996 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,86, 576 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രോഗ ബാധിതരുടെ എണ്ണത്തില്‍ ഒറ്റദിവസം കൊണ്ട് ഉണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. 24 മണിക്കൂറിനിടെ 357 പേര്‍ മരിച്ചതടക്കം രാജ്യത്തെ ആകെ മരണം 8102 ആയി. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും.

സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കോവിഡ‍് സ്ഥിരീകരിച്ചു; ഇന്ന് രോഗ മുക്തി നേടിയത് 62 പേര്‍സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കോവിഡ‍് സ്ഥിരീകരിച്ചു; ഇന്ന് രോഗ മുക്തി നേടിയത് 62 പേര്‍

മുൾമുനയിൽ രാജസ്ഥാൻ! 23 എംഎൽഎമാർ പാർട്ടി വിടും? കേന്ദ്രത്തെ ഉന്നമിട്ട് അശോക് ഗെഹ്ലോട്ട്!മുൾമുനയിൽ രാജസ്ഥാൻ! 23 എംഎൽഎമാർ പാർട്ടി വിടും? കേന്ദ്രത്തെ ഉന്നമിട്ട് അശോക് ഗെഹ്ലോട്ട്!

ചാറ്റ് ചെയ്തത് പരസ്പര സമ്മതത്തോടെ, മകൻ സമ്മതിച്ചു, സത്യം പുറത്തുവരാൻ പരാതി നല്‍കിയെന്ന് മാല പാർവതിചാറ്റ് ചെയ്തത് പരസ്പര സമ്മതത്തോടെ, മകൻ സമ്മതിച്ചു, സത്യം പുറത്തുവരാൻ പരാതി നല്‍കിയെന്ന് മാല പാർവതി

English summary
Delhi Jama Masjid Closed Again till june 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X