മരിച്ച അമ്മയ്ക്കായി രണ്ടു വയസുകാരന്റെ നിലവിളി!! ഹൃദയം തകര്‍ന്ന പിതാവ് ആ കടുംകൈ ചെയ്തു!!
അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് രണ്ടു വയസുകാരന്‍ മകന്‍ കരയുന്നത് കാണുമ്പോള്‍ തനിക്ക് സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ താനും ഭാര്യയ്ക്ക് അടുത്തേക്ക് പോവുകയാണെന്നും വിജയ് ദ്വിവേദി.
ദില്ലി: മരിച്ച അമ്മയ്ക്കായി രണ്ടു വയസുകാരന്‍ നിര്‍ത്താതെ കരയുന്നത് കണ്ട് ഹൃദയം തകര്‍ന്ന പിതാവ് ആത്മഹത്യ ചെയ്തു. കിഴക്കന്‍ ദില്ലിയിലെ കൈലാഷ് നഗര്‍ സ്വദേശി വിജയ് ദ്വിവേദിയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ പ്രിയ പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് രണ്ടു വയസുകാരന്‍ മകന്‍ കരയുന്നത് കാണുമ്പോള്‍ തനിക്ക് സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ താനും ഭാര്യയ്ക്ക് അടുത്തേക്ക് പോവുകയാണെന്നും വിജയ് ദ്വിവേദി ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 22നാണ് പ്രിയയെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ ഫാനില്‍ തന്നെയാണ് വിജയ് ദ്വിവേദിയും ശനിയാഴ്ച തൂങ്ങിയത്. വസ്ത്ര നിര്‍മ്മാണ ശാലയിലെ ജോലിക്കാരനാണ് മരിച്ച വിജയ്. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇവര്‍ക്കുണ്ടായികരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.
ലക്‌നൗ സ്വദേശികളാണ് വിജയിയും പ്രിയയും. 2013ലാണ് ഇരുവരും വിവാഹിതരായത്. ചില ആഹാര സാധനങ്ങള്‍ വാങ്ങുന്നതിന് പ്രിയ വിജയിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണം ഇല്ലെന്ന് വിജയ് പറഞ്ഞു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പ്രിയ ആത്മഹത്യ ചെയ്തത്.

വിജയിയുടെ മൂത്ത സഹോദരന്‍ വിവാഹം ചെയ്തിരിക്കുന്നത് പ്രിയയുടെ മൂത്ത സഹോദരിയെയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പ്രിയ മരിച്ചതിനു പിന്നാലെ വിജയ് കടുത്ത നിരാശയിലായിരുന്നുവെന്നും മരിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ പറയുന്നു. പ്രിയയുടെ മരണത്തിലെ ദുഃഖം സഹിക്കാനാവാതെ തന്റെ ഭാര്യയും മക്കളുടെ അവരുടെ വീട്ടിലേക്ക് പോയത് വിജയിയെ കൂടുതല്‍ നിരാശനാക്കിയെന്നും ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും സഹോദരന്‍.
ശനിയാഴ്ച രാവിലെ ഉണര്‍ന്ന് നോക്കിയപ്പോള്‍ വിജയിയെ കാണാനില്ലായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും സഹോദരന്‍ പറയുന്നു. അതേസമയം കുഞ്ഞിന്റെ സംരക്ഷണം വിജയിയുടെ സഹോദരി ഏറ്റെടുത്തു.












Click it and Unblock the Notifications