Get Updates
Get notified of breaking news, exclusive insights, and must-see stories!

5വര്‍ഷത്തിനിടെ 3മടങ്ങ് സന്പാദ്യം കൂടിയ എംഎല്‍എമാര്

Indian Currency
ദില്ലി: ദില്ലി നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും ജനവിധി തേടുന്ന ജനപ്രതിനിധികളുടെ സ്വത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. 2008 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച വിവിധ പാര്‍ട്ടികളുടെ ജനപ്രതിനിധികളുടെ സ്വത്താണ് അഞ്ച് വര്‍ഷത്തിനിടെ വളരെയധികം വര്‍ദ്ധിച്ചത്. 66 എംഎല്‍എമാരാണ് വീണ്ടും ജനവിധി തേടുന്നത്. 2008 ല്‍ ഇവരുടെ ശരാശരി സ്വത്ത് 2.90 കോടി എന്നിരിയിയ്‌ക്കെ 2013 ല്‍ അവരുടെ ശരാശരി സമ്പത്ത് 10.43 കോടിയാണ്.

ബിജെപി സ്ഥാനാര്‍ത്ഥിയായ സത് പ്രകാശ് റാണയാണ് സ്വത്തിന്റെ കാര്യത്തില്‍ ശരവേഗം മുന്നോട്ട് പോയത്. 2008 ല്‍ ഇദ്ദേഹത്തിന് 6.38 കോടിയുടെ സ്വത്താണ് ഉണ്ടായിരുന്നത് 2013 ല്‍ എത്തിയപ്പോഴാകട്ടെ റാണയുടെ സമ്പാദ്യം 111.89 കോടിയിലെത്തി. 2008 ല്‍ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിയ്ക്കുമ്പോള്‍ പറ്റിയ പിഴവാണിതെന്നാണ് റാണയുടെ വാദം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ദില്ലി ഇലക്ഷന്‍ വാച്ച് എന്നിവര്‍ പുറത്ത് വിട്ട രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാനാര്‍ത്ഥികളും കുറവല്ല. 796 സ്ഥാനാര്‍ത്ഥികളില്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ 129 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും അധികം കോടിപതികളുള്ളത് കോണ്‍ഗ്രസിലാണ്. 70 സ്ഥാനാര്‍ത്ഥികളില്‍ 61 പേരും കോടിപതികളാണ്. ബിജെപിയില്‍ 58 കോടിപതികളും എഎപിയില്‍ 33 കോടിപതികളുമാണുള്ളത്. ധര്‍മ്മേന്ദ്ര സിംഗാണ് ഏറ്റവും കുറച്ച് സമ്പാദ്യമുള്ള സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന്റെ സമ്പാദ്യം 20,800 രൂപയാണ്. എസ്എഡിയുടെ മജിന്ദര്‍ സിംഗ് സിര്‍സയാണ് കൂട്ടത്തിലെ കുബേരന്‍. 235.51 കോടിയുടെ സ്വത്തുണ്ട്.

796 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളപ്പോള്‍ അതില്‍ വെറും 69 സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണുള്ളത്. ഒരു പാര്‍ട്ടിയില്‍ നിന്നും മത്സര രംഗത്ത് എത്തുന്ന ഏറ്റവും കൂടിയ വനിതകളുടെ എണ്ണം ആറാണ്. ക്രിമിനല്‍ കേസുകള്‍ ഏറ്റവും അധികം ഉള്ളത് ബിജെപിയ്‌ക്കെതിരെയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. ഏറ്റവും അധികം യുവാക്കള്‍ക്ക് അവസരം നല്‍കിയത് ആം ആദ്മിപാര്‍ട്ടിയാണ്. 18 യുവസ്ഥാനാര്‍ത്ഥികളാണ് ഇവര്‍ക്കുള്ളത് ഇവര്‍ 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്. മത്സരംരംഗത്തുള്‌ളവരില്‍ 30 ശതമാനം പേരും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള വരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+