Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ നോ രക്ഷ, തമ്മില്‍ഭേദം മുംബൈ

ദില്ലി: മഹാനഗരങ്ങളൊക്കെയുണ്ടെങ്കിലും രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതനഗരം എന്നൊരു സംഭവം ഇല്ലെന്ന് സര്‍വ്വേ. മെട്രോ നഗരങ്ങളായ ദില്ലിയും മുംബൈയും തങ്ങള്‍ക്ക് സുരക്ഷിതമായി തോന്നുന്നില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ തന്നെയാണ് അഭിപ്രായപ്പെട്ടത്. പ്രമുഖ മാധ്യമങ്ങളായ സി എന്‍ എന്‍ - ഐ ബി എന്നും ഹിന്ദുസ്ഥാന്‍ ടൈംസും ചേര്‍ന്നാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ചെറുനഗരങ്ങളില്‍ തങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണ് എന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ദില്ലിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത വിവാദസംഭവത്തിന് ഒരു വയസ്സ് തികയുമ്പോഴാണ് സര്‍വ്വേ. ഈ സംഭവം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ദില്ലിയുടെ ഇമേജ് തകരാന്‍ കാരണമായിരുന്നു.

rape-protest

ആക്രമണത്തിന് ഇരയാകുന്നു എന്നത് മാത്രമല്ല, ആക്രമിക്കപ്പെട്ടാല്‍ സഹായം കിട്ടില്ല എന്ന പേടിയും ദില്ലിയെ വെറുക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ആക്രമിക്കപ്പെട്ടാല്‍ പോലീസിനോട് പോലും പരാതിപ്പെടാന്‍ പേടിയാണ്. തുറിച്ചുനോട്ടവും കമന്റടിയും തലസ്ഥാനനഗരിയില്‍ സഹിക്കാനാവാത്ത വിധം പെരുകിയിട്ടുണ്ട് എന്നും സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു.

അതേസമയം ഫോട്ടോജേര്‍ണലിസ്റ്റിനെതിരായ കൂട്ടബലാത്സംഗം പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മുംബൈ ഇപ്പോഴും സുരക്ഷിതമാണ് എന്ന് കരുതുന്നവരുണ്ട്. മുംബൈയില്‍ പീഡനത്തിന് ഇരയായാലും സഹായിക്കാന്‍ കൂടുതല്‍ ആളുകള്‍ തയ്യാറാകുന്നു എന്ന പ്രത്യേകതയുണ്ട്. പലപ്പോഴും പോലീസ് വരുന്നതിന് മുമ്പ് തന്നെ ആളുകള്‍ ഇടപെട്ടിട്ടുണ്ടാകും. യാത്രാസൗകര്യമില്ലായ്മ, പൊതുവഴികളില്‍ ആവശ്യത്തിന് വെളിച്ചമില്ലായ്മ തുടങ്ങിയവയും പുറത്തിറങ്ങുന്ന സ്ത്രീകളുടെ പേടിസ്വപ്‌നമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+