കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൽഹി മുണ്ട്ക ദുരന്തം; മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിലെ മുണ്ട്കയിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു."ഡൽഹിയിലെ ദാരുണമായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ," പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ഡൽഹിയിലെ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകുമെന്നും മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പരിക്കേറ്ററവർക്ക് 50,000 രൂപയും നൽകുമെന്ന് ഈ ട്വീറ്റിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. "ഡൽഹിയിലെ മുണ്ട്കയിലുണ്ടായ തീപിടിത്ത സംഭവം വളരെ ദുഃഖകരമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ഭരണകൂടം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. എൻഡിആർഎഫും ഉടൻ തന്നെ അവിടെ എത്തും. ആളുകളെ ഒഴിപ്പിച്ച് പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിലാണ് ഞങ്ങളുടെ മുൻഗണന." അമിത് ഷാ ട്വീറ്റ് ചെയ്തു.

delhifireaccidentandmodi

ഡൽഹിയിലെ മുണ്ട്‌ക മെട്രോ സ്‌റ്റേഷനു സമീപമുള്ള 3 നില വാണിജ്യ കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായത്. ദുരന്തത്തിൽ 26 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഡൽഹി ഫയർ സർവീസ് ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ സുനിൽ ചൗധരി പറഞ്ഞു. ഇതുവരെ 70 പേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഔട്ടർ ഡിസ്ട്രിക്റ്റ്) സമീർ ശർമ്മയും പറഞ്ഞു. സിസിടിവി ക്യാമറകളുടെയും റൂട്ടർ നിർമാണ കമ്പനിയുടെയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ പിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നിലവിൽ കമ്പനി ഉടമ പൊലീസ് കസ്റ്റഡിയിലാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

'പ്രോസിക്യൂട്ടറെ അതിജീവിത എങ്ങനെ തെരഞ്ഞെടുക്കും, അവള്‍ ആരെ വിശ്വസിക്കും'? സിന്‍സി അനില്‍'പ്രോസിക്യൂട്ടറെ അതിജീവിത എങ്ങനെ തെരഞ്ഞെടുക്കും, അവള്‍ ആരെ വിശ്വസിക്കും'? സിന്‍സി അനില്‍

അതേസമയം, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ട്വീറ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസിന്റെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും സംഭവത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. 'ഡൽഹി മുണ്ട്ക മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ജീവഹാനി സംഭവിച്ചതിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ" - രാഹുൽ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Delhi Mundka fire tragedy; PM announces Rs 2 lakh compensation for relatives of deceased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X