കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കൈവിട്ട് കാര്യങ്ങള്‍; ഓക്‌സിജന്‍ വേണം, 7000 ആശുപത്രി കിടക്കകളും, മോദിക്ക് കെജ്രിവാളിന്റെ കത്ത്

Google Oneindia Malayalam News

ദില്ലി: കൊറോണ രോഗം അതിവേഗം വ്യാപിക്കുകയാണ് ദില്ലിയില്‍. പ്രതിസന്ധി തരണം ചെയ്യാന്‍ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊറോണ രോഗികളെ ചികില്‍സിക്കാന്‍ 7000 കിടക്കകള്‍ ആവശ്യമുണ്ടെന്ന് കത്തില്‍ പറയുന്നു. കൂടാതെ മെഡിക്കല്‍ ഓക്‌സിജനും ആവശ്യമാണെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. കൊറോണ രോഗികള്‍ക്കായി 100ല്‍ താഴെ ഐസിയു കിടക്കകളാണ് ദില്ലിയിലുള്ളത്. കൊറോണ രോഗികളുടെ എണ്ണം അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി രോഗികള്‍ ഉയര്‍ന്നു.

a

ദില്ലിയില്‍ 10000 ബെഡുകളാണുള്ളത്. ഇതില്‍ 1800 എണ്ണം കൊറോണ രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. 7000 ബെഡുകള്‍ കൂടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനകം 6000 ഓക്‌സിജന്‍ ബെഡുകള്‍ ദില്ലിയില്‍ ഒരുക്കേണ്ടതുണ്ട്. ചികില്‍സയിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ അത്യാവശ്യമായി വരികയാണ്. ഓക്‌സിജന്റെ ദൗര്‍ലഭ്യമുണ്ട്. വലിയ ദുരന്തത്തെ നേരിടേണ്ടി വരുമെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ ദില്ലി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കെജ്രിവാള്‍ സംസാരിക്കുകയും സാഹചര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയില്‍ നന്ദി അറിയിച്ച കെജ്രിവാള്‍ കൂടുതല്‍ സഹായം ആവശ്യമുണ്ടെന്നും പറഞ്ഞു. വാരാന്ത്യ കര്‍ഫ്യൂവിനോട് ജനങ്ങള്‍ സഹകരിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു. ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത് വരുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്നും ദില്ലി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി വിരണിക ഷെട്ടി; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ കാണാം

English summary
Delhi needs 7,000 hospital beds for Covid patients; Aravind Kejriwal writes to Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X