കമ്മീഷണര്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇങ്ങനെ; ഡല്‍ഹി പോലീസിന്റെ ലക്ഷ്യം ഇതാണ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ തിരക്കിയെത്തിയ ഡല്‍ഹി പോലീസിന്റെ നീക്കം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാണ്. അദാനി-മോദി ബന്ധം പുറത്തുകൊണ്ടുവന്നതാണ് രാഹുല്‍ ഗാന്ധിക്കെതിരായ പോലീസ് നീക്കത്തിന് കാരണം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി തീക്കൊള്ളി കൊണ്ടാണ് തലചൊറിയുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് ലഭിച്ച ശേഷം അദ്ദേഹം നല്‍കിയ മറുപടി എന്താണ് എന്ന് സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ വെളിപ്പെടുത്തി.
ഭാരത് ജോഡോ യാത്ര സമാപിക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധി ശ്രീനഗറില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യത്ത് ഇപ്പോഴും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നും പലരും ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും വെളിപ്പെടുത്തിയിരുന്നു. ഏത് സ്ത്രീകളാണ് പീഡിപ്പിക്കപ്പെടുന്നത് എന്ന് വിശദീകരിക്കണം, ഇരകളുടെ വിവരങ്ങള്‍ കൈമാറണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഇത് രാഹുല്‍ ഗാന്ധിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു. രാഹുല്‍ ഗാന്ധിയുമായി പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ കൂടിക്കാഴ്ച നടത്തി. നോട്ടീസ് കൈമാറുകയും ചെയ്തു. ഇക്കാര്യത്തില്‍ കുറച്ച് സമയം വേണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതെന്ന് കമ്മീഷണര്‍ പറഞ്ഞു. രാഹുല്‍ കൃത്യമായ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ കണ്ടു. അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. വിവരങ്ങള്‍ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസ് നല്‍കിയ നോട്ടീസ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കൈപറ്റിയെന്നും കമ്മീഷണര്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഏറെ നാള്‍ നീണ്ടതായിരുന്നു. ഒരുപാട് ദൂരം പിന്നിട്ടതായിരുന്നു. ഒട്ടേറെ പേര്‍ എന്നെ കണ്ടിരുന്നു. എല്ലാവരുമായും സംസാരിച്ചത് സംബന്ധിച്ച് ചോദിച്ചാല്‍ മറുപടി പറയാന്‍ സമയം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വൈകാതെ വിവരങ്ങള്‍ കൈമാറുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. വിവരങ്ങള്‍ കിട്ടിയാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ ഹൂഡ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് ഹൂഡയും സംഘവും രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. പീഡനത്തിന് ഇരയായി എന്ന് രാഹുല്‍ ഗാന്ധി പറയുന്നവരില്‍ ഡല്‍ഹിയിലെ സ്ത്രീകളുണ്ടോ എന്നാണ് ഞങ്ങള്‍ പ്രധാനമായും പരിശോധിക്കുന്നത് എന്ന് കമ്മീഷണര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പട്ടോ എന്നും പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.












Click it and Unblock the Notifications