രാഹുല്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല, ഞങ്ങള്‍ക്ക് എതിര്‍പ്പുമില്ല, പിന്തുണയുമായി പെണ്‍കുട്ടിയുടെ അമ്മ
ദില്ലി: ഒമ്പത് വയസ്സുകാരി ദില്ലി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ച ട്വീറ്റ് വിവാദമായിരുന്നു. ട്വിറ്റര്‍ ഈ ട്വീറ്റ് നീക്കം ചെയ്ത് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പൂട്ടിയിരുന്നു. ഇരയുടെ രക്ഷിതാക്കളുടെ ചിത്രം പങ്കുവെച്ചതാണ് വിവാദമായി മാറിയത്. അതേസമയം സംഭവത്തില്‍ രാഹുലിന് പിന്തുണയുമായി പെണ്‍കുട്ടിയുടെ അമ്മ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം പങ്കുവെച്ചതില്‍ തനിക്ക് യാതൊരു പരാതിയും ഇല്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ഹരിദ്വാറിലാണ് പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് നാലിനാണ് രാഹുല്‍ വിവാദമായ ട്വീറ്റ് പങ്കുവെച്ചത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
ദില്ലിയിലെ നംഗാള്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി നിര്‍ബന്ധപൂര്‍വം സംസ്‌കരിച്ചത്. ദില്ലി കാന്‍ഡിലായിരുന്നു സംഭവം. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പെണ്‍കുട്ടിയുടെ കണ്ണുനീര്‍ ഒറ്റകാര്യം മാത്രമാണ് പറയുന്നത്, അവരുടെ മകള്‍ നീതി അര്‍ഹിക്കുന്നുവെന്നാണ് അത്. നീതിക്ക് വേണ്ടിയുള്ള അവരുടെ യാത്രയില്‍ ഞാനും അവര്‍ക്കൊപ്പമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രവും പങ്കുവെച്ചിരുന്നു. ബലാത്സംഗ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ അവരുടെ ചിത്രമോ ബന്ധുക്കളുടെ ചിത്രമോ നല്‍കരുതെന്നാണ് നിയമം.
Recommended Video
ചിത്രം രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഓഗസ്റ്റ് ആറിന് ട്വിറ്റര്‍ ഈ ട്വീറ്റ് നീക്കം ചെയ്തു. ശിശു സംരക്ഷ സമിതിയുടെ പരാതിയെ തുടര്‍ന്ന് രാഹുലിന്റെ അക്കൗണ്ടിന് താല്‍ക്കാലികമായി ട്വീറ്റര്‍ പൂട്ടുമിട്ടു. പ്രായപൂര്‍ത്തിയാവാത്ത ഇരകളുടെ സ്വകാര്യത പാലിക്കേണ്ടത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമാണെന്ന് ദേശീയ ശിശു സംരക്ഷ സമിതി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പൂട്ടിയതായി ട്വിറ്റര്‍ നേരത്തെ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ട്വീറ്റ് നീക്കം ചെയ്തതായും അറിയിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ മകരന്ദ് സുരേഷ് മഹാദലേക്കറാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ട്വീറ്റ് നീക്കം ചെയ്‌തോ എന്ന് കോടതി അന്വേഷിച്ചത്.
വിദേശത്ത് നിന്ന് വന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ മാധ്യമം തന്നെ ഇന്ത്യയിലെ നിയമം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതേസമയം രാഹുലിന് ചുറ്റും അണിനിരന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുലിന്റെ ഫോട്ടോ ട്വിറ്ററില്‍ പ്രൊഫൈല്‍ ഫോട്ടോയാക്കി വെച്ചിരിക്കുകയാണ് പല നേതാക്കളും. പ്രിയങ്ക ഗാന്ധിയാണ് ഇത്തരമൊരു ക്യാമ്പയിന് തുടക്കമിട്ടത്. ഇതേ ചിത്രം ട്വീറ്റ് ചെയ്ത പട്ടികജാതി കമ്മീഷന്റെ അക്കൗണ്ടിനെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു. ഏതെങ്കിലും ബിജെപി നേതാക്കള്‍ക്കെതിരെയോ കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകള്‍ക്കെതിരെയോ നടപടി ട്വിറ്റര്‍ എടുക്കാറുള്ളത് കണ്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications