ദില്ലിയില്‍ ആശ്വാസ കണക്ക്, കേസുകള്‍ പിന്നോട്ട്, പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍
ദില്ലി: കൊവിഡ് കണക്കുകളില്‍ ആശ്വാസവുമായി ദില്ലി. 24383 കേസുകളാണ് 24 മണിക്കൂറിനിടെ ദില്ലിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 15.5 ശതമാനത്തിന്റെ കുറവാണ് രോഗികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കാര്യമായി തന്നെ വര്‍ധിച്ചിരിക്കുകയാണ്. 30.64 ശതമാനമായിട്ടാണ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചിരിക്കുന്നത്. ഇന്നത്തെ നിരക്ക് മെയ് ഒന്ന് മുതല്‍ ഇങ്ങോട്ട് റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന തരത്തിലുള്ളതാണ്. 2021 മെയ് ഒന്നിന് 31.6 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. രണ്ടാം തരംഗം ദില്ലിയില്‍ അടക്കം അലയടിച്ച സമയമായിരുന്നു മെയ് മാസം. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. മെഡിക്കല്‍ ഓക്‌സിജന്റെ കുറവും ദില്ലിയിലുണ്ടായിരുന്നു.

അതേസമയം ഓരോ മൂന്ന് സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യുന്നതിലും ഒരാളെങ്കിലും രോഗബാധിതനായിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസത്തെ ഡാറ്റയിലൂടെ വ്യക്തമായിരുന്നത്. കഴിഞ്ഞ ദിവസം 27561 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് ഇരുപതിനായിരം കേസുകള്‍ക്ക് മുകളില്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാത്രം നാല്‍പത് മരണങ്ങളും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ബുധനാഴ്ച്ചത്തെ കണക്കിനെ അപേക്ഷിച്ച് 29 ശതമാനത്തിന്റെ വര്‍ധനവായിരുന്നു. എന്നാല്‍ ഇന്ന് കേസുകള്‍ കുറഞ്ഞത് ദില്ലിയില്‍ പ്രതീക്ഷയാണ്. വൈകാതെ തന്നെ മൂന്നാം തരംഗം ദില്ലിയില്‍ തീവ്രതയിലെത്തും. പിന്നാലെ തന്നെ കേസുകള്‍ കുറയുകയും ചെയ്യും.
24 മണിക്കൂറിനിടെ ദില്ലിയില്‍ 34 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 25305 മരണങ്ങളാണ് ഇതുവരെ വരെയുള്ള മരണനിരക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്ക് കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. നിലവില്‍ 2529 രോഗികളാണ് ആശുപത്രികളില്‍ ഉള്ളത്. ഇതില്‍ 815 രോഗികള്‍ക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമാണ്. 99 പേര്‍ വെന്റിലേറ്ററിലാണ്. അതേസമയംആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. ആശുപത്രികളിലേക്ക് എത്തുന്ന കേസുകളും മരണനിരക്കും വളരെ കുറവാണ്. രണ്ടാം തരംഗത്തിലെ സാഹചര്യം നഗരത്തില്‍ ഇല്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
പല വന്‍ നഗരങ്ങളിലും ഒമൈക്രോണിനെ തുടര്‍ന്ന് വലിയ തോതില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. വന്‍ നഗരത്തില്‍ കൊവിഡ് വ്യാപനത്തിനുള്ള സാധ്യതയും ശക്തമാണ്. അതേസമയം ഒമൈക്രോണ്‍ അതിവേഗം വ്യാപിക്കുന്നുണ്ടെന്ന് കെജ്രിവാള്‍ പറയുന്നു. തീവ്ര വ്യാപനം ഉണ്ടാവുമെന്ന് ഉറപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം മുംബൈ അടക്കമുള്ള വന്‍ നഗരങ്ങളിലും കേസുകള്‍ വ്യാപകമായി വര്‍ധിക്കുന്നുണ്ടെങ്കിലും ഇത് മൂര്‍ധന്യത്തിലെത്തുന്ന സൂചന ലഭിക്കുന്നുണ്ട്. കേസുകളില്‍ കുറവ് വരുന്നുണ്ട്. എന്നാല്‍ നിസാരമായി കാണരുതെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications