ദില്ലിയില്‍ 27561, മുംബൈയില്‍ 16420, കൊവിഡ് കേസുകളില്‍ പതറി വന്‍ നഗരങ്ങള്‍, കണക്കുകള്‍ ഇങ്ങനെ
ദില്ലി: വന്‍ നഗരങ്ങളിലെ കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. ദില്ലിയില്‍ 24 മണിക്കൂറിനിടെ 27561 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് ഇരുപതിനായിരം കേസുകള്‍ക്ക് മുകളില്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല്‍പത് മരണങ്ങളും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 29 ശതമാനത്തിന്റെ വര്‍ധനവാണ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. ഏപ്രിലിന് ശേഷം ഏറ്റവുമധികം കേസുകള്‍ രേഖപ്പെടുത്തുന്ന ദിവസമാണിത്. പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയര്‍ന്നു. ഏഴ് മാസത്തിനിടെയുള്ള ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ഏപ്രില്‍ ഇരുപതിന് 28395 കൊവിഡ് കേസുകളാണ് ദില്ലിയില്‍ ഉണ്ടായിരുന്നത്.

ദില്ലിയിലെ മരണനിരക്ക് കഴിഞ്ഞ വര്‍ഷം ജൂണ്‍ പത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് ആദ്യമായിട്ടാണ്. ജൂണ്‍ പത്തിന് 44 കേസുകളാണ് രേഖപ്പെടുത്തിയത്. 87445 ആക്ടീവ് കേസുകളാണ് ദില്ലിയിലുള്ളത്. എട്ട് മാസത്തിനിടെ ഇതും ഉയര്‍ന്ന നിരക്കിലാണ്. ഐസൊലേഷനില്‍ 25240 രോഗികളാണ് ഉള്ളത്. അതേസമയം മുംബൈയില്‍ 16420 കൊവിഡ് കേസുകളാണ് 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ബംഗാളില്‍ വന്‍ വര്‍ധനവാണ് കൊവിഡിന്റെ കാര്യത്തിലുള്ളത്. 22155 കേസുകള്‍ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 30.86 ശതമാനമാണ്. കൊല്‍ക്കത്തയില്‍ മാത്രം 7060 കേസുകളാണ് രേഖപ്പെടുത്തിയത്.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 17934 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 7372 രോഗികളും ചെന്നൈയിലാണ്. വന്‍ നഗരങ്ങളിലാണ് കൊവിഡ് കേസുകള്‍ വ്യാപകമാകുന്നതെന്ന് ഈ ട്രെന്‍ഡിലൂടെ വ്യക്തമാണ്. ഒഡീഷയില്‍ ഒമൈക്രോണ്‍ കേസുകളാണ് വര്‍ധിക്കുന്നത്. 67 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 170 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടകത്തില്‍ പ്രതിദിന വര്‍ധനവ് 21000 കടന്നിരിക്കുകയാണ്. 21390 പുതിയ കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15617 കേസുകളും ബെംഗളൂരുവില്‍ നിന്നാണ്. പോസിറ്റീവ് നിരക്ക് 10.96 ശതമാനമാണ്. ആക്ടീവ് കേസുകള്‍ 93009 ആണ്. പത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ 13681 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ലഖ്‌നൗവിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്. നോയിഡയിലും ഗാസിയാബാദിലും കേസുകള്‍ കൂടുതലാണ്. മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒമൈക്രോണ്‍ വകഭേദത്തെ തടയാനാവില്ലെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധന്‍ വ്യക്തമാക്കി. ഒമൈക്രോണ്‍ എല്ലാവരിലും രോഗം എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐസിഎംആറിന്റെ അഡ്വെസറി കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായ ഡോ ജയപ്രകാശ് മുളിയിലാണ് ഇത്തരമൊരു അമ്പരിപ്പിക്കുന്ന വിവരം മുന്നോട്ട് വെച്ചത്. ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകള്‍ കൊണ്ട് ഒമൈക്രോണിന്റെ വന്‍ തോതിലുള്ള വ്യാപനം തടയാനാവില്ലെന്നും ജയപ്രകാശ് പറഞ്ഞു.












Click it and Unblock the Notifications