കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെസ്റ്റോറന്റ് ഉടമ വെടിയേറ്റുമരിച്ചു; ഓർഡർ വൈകിയതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ, പ്രതികളെ തിരഞ്ഞ് പോലീസ്

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ ഹോട്ടലുടമ വെടിയേറ്റ് മരിച്ചു. ഓർഡർ നൽകാൻ വൈകിയതിനെ തുടർന്നാണ് സംഭവമെന്നാണ് സൂചന. ദില്ലിയിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സംഭവത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റ് അടക്കം പ്രതിയെന്ന് സംശയിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് ദില്ലി പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

പാഞ്ച്ഷീറിന്റെ ചൂടറിഞ്ഞ് താലിബാന്‍, 350 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ തടവില്‍, ആയുധങ്ങള്‍ പിടിച്ചുപാഞ്ച്ഷീറിന്റെ ചൂടറിഞ്ഞ് താലിബാന്‍, 350 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ തടവില്‍, ആയുധങ്ങള്‍ പിടിച്ചു

ദില്ലിയിലെ മിത്ര കോംപ്ലക്സിനുള്ളിൽ റസ്റ്റോറന്റ് നടത്തിയിരുന്ന സുനിൽ അഗർവാളാണ് ചൊവ്വാഴ്ച രാത്രി ഇതേ കോംപ്ലക്സിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടത്. രാത്രി വൈകി ലഭിച്ച ഓർഡർ പ്രകാരം ചിക്കൻ ബിരിയാണിയും പൂരി സബ്ജിയും സ്വീകരിക്കാൻ എത്തിയ ഡെലിവറി ഏജന്റ് അടക്കം മൂന്ന് പേർ റസ്റ്റോറന്റ് ജീവനക്കാരനുമായി തമ്മിൽ ഓർഡറിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. രണ്ട് ഓർഡറുകളിൽ ഓർഡർ കൃത്യമായി തയ്യാറായെങ്കിലും അടുത്ത ഓർഡറിനായി അൽപ്പനേരം കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് രണ്ടുപേരും തമ്മിൽ വാക്പോര് ആരംഭിച്ചത്. ഇതിനിടെ റസ്റ്റോറന്റ് ജീവനക്കാരനെ ഡെലിവറി ഏജന്റ് അധിക്ഷേപിച്ചിക്കുകയും ചെയ്തിരുന്നു.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

shot-dead-155273

ഈ സംഭവത്തിൽ സുനിൽ അഗർവാൾ ഇടപെടാൻ ശ്രമിച്ചതോടെ വഴക്ക് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഗർവാളിന് ഇവിടെ വെച്ച് തന്നെ വെടിയേൽക്കുന്നത്. ഈ സമയത്ത് സംഭവസ്ഥലത്ത് രണ്ട് പേരുണ്ടായിരുന്നുവെന്നാണ് വിവരം. ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. വെടിയേറ്റ അഗർവാളിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിനിടെ റസ്റ്റോറന്റ് ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് പോലീസിൽ സ്ഥലത്തെത്തുകയായിരുന്നു.

എന്നാൽ താൻ വിവരമറിഞ്ഞ് സ്ഥലത്തെത്തുമ്പോൾ അഗർവാളിന് ജീവനുണ്ടായിരുന്നുവെന്നായിരുന്നുവെന്നാണ് റസ്റ്റോറന്റിലെ ജീവനക്കാരിൽ ഒരാൾ വ്യക്തമാക്കുന്നത്. ആദ്യം 100ൽ വിളിച്ച് ആംബുലൻസിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ലഭിക്കാതെ വന്നതോടെ സ്വന്തം വാഹനത്തിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് റസ്റ്റോറന്റ് ജീവനക്കാരൻ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമുണ്ടായത് വളരെ ആശങ്കാജനകമായ സംഭവമാണ്. ഈ സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഒരാൾ സ്വിഗ്ഗി ജീവനക്കാരനാണ് ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതായി ഞങ്ങൾ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്നാണ് സംഭവത്തിന് ശേഷം സ്വിഗ്ഗി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പായി അവരുടെ ക്രിമിനൽ പശ്ചാത്തലവും കുറ്റകൃത്യങ്ങളിലുള്ള പങ്കും പരിശോധിച്ച് ഉറപ്പിക്കാറുണ്ടെന്നും സ്വിഗ്ഗി വ്യക്തമാക്കി.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

ഏതെങ്കിലും കോടതി കേസുകളോ ക്രിമിനൽ മുൻഗാമികളോ പരിശോധിക്കുന്നത് ഉൾപ്പെടുന്ന ഒരു പശ്ചാത്തല പരിശോധനയ്ക്ക് ശേഷം ഡെലിവറി സേവനങ്ങൾ നൽകുന്നതിനായി അതിന്റെ എല്ലാ ഡെലിവറി പങ്കാളികളും ഓൺ-ബോർഡിലാണെന്ന് ഓൺലൈൻ പ്ലാറ്റ്ഫോം പറഞ്ഞു. സംഭവം നടന്ന ദിവസം ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും ഇവരിൽ ഒരാൾക്ക് പരിക്കേറ്റതായും സ്വിഗ്ഗി വ്യക്തമാക്കിയിട്ടുണ്ട്.

'ഒരു മാസം സുനീഷയ്ക്ക് ഭർതൃ വീട്ടുകാർ ഭക്ഷണം കൊടുത്തില്ല', കൊടിയ പീഡനമെന്ന് വെളിപ്പെടുത്തൽ'ഒരു മാസം സുനീഷയ്ക്ക് ഭർതൃ വീട്ടുകാർ ഭക്ഷണം കൊടുത്തില്ല', കൊടിയ പീഡനമെന്ന് വെളിപ്പെടുത്തൽ

English summary
Delhi restaurant owner killed over verbal spat after delay in an online order; Police suspects swiggy agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X