ഡല്‍ഹി കലാപം: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി, അന്വേഷണത്തില്‍ ഇരട്ടത്താപ്പെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോടതി. അന്വേഷണ ഉദ്യോഗസ്ഥന്റെ അന്വേഷണത്തില്‍ ഇരട്ടത്താപ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഡല്‍ഹി കമ്മീഷണറോട് കോടതി വിശദീകരണം തേടി. പോലീസ് നടപടിയെ കുറിച്ച് കമ്മീഷണറോട് അന്വേഷിച്ച് വിലയിരുത്താനും കോടതി ആവശ്യപ്പെട്ടു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ആറ് പരാതികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഡല്‍ഹി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കോടി വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്നാണ് കമ്മീഷണറോട് തന്നെ ഉദ്യോഗസ്ഥന്റെ നടപടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കലാപവമായി ബന്ധപ്പെട്ട കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പുലസ്ത്യ പ്രമാചലയാണ് വാദം കേട്ടത്. ആറ് പരാതികള്‍ ഒന്നിച്ചാണ് കോടതി പരിഗണിച്ചത്.

ഇവ ഏകദേശം ഒരേ സ്ഥലത്തും, സമയത്തുമാണ് നടന്നത്. വ്യത്യസ്തമായ പരിപാടികളില്‍ രണ്ട് തരത്തിലാണ് ഉദ്യോഗസ്ഥന്‍ നടപടിയെടുത്തത്. ഇത്തരം അന്വേഷണത്തില്‍ ന്യായീകരണം നല്‍കാനും അദ്ദേഹത്തിന് സാധിച്ചില്ല. തെളിവുകള്‍ സ്വരൂപിക്കുന്നതിനായി ആറ് മാസത്തോളമെടുത്തിട്ടും, ഡല്‍ഹി പോലീസിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് ഈ അവസ്ഥയിലാണെന്നും കോടതി വിമര്‍ശിച്ചു.
ഡല്‍ഹി പോലീസിനോട് എല്ലാം തെളിവുകളും, തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതുവഴി കേസില്‍ എന്തെല്ലാം തെളിവുകളുണ്ടെങ്കിലും, എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നും മനസ്സിലാക്കാമെന്ന് കോടതി വ്യക്തമാക്കി.പ്രഥമദൃഷ്ട്യാ അന്വേഷണം ശരിയായ രീതിയിലാണ് നടന്നത്, എന്നാല്‍ അതിന്റെ നടപടിക്രമങ്ങളും, തെളിവ് ശേഖരണവും തുറന്ന മനസ്സോടെയല്ല ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതില്‍പോലും എല്ലാ കാര്യങ്ങളും പരാമര്‍ശിച്ചിട്ടില്ല. പോലീസ് വകുപ്പ് തന്നെയാണ് ഇക്കാര്യത്തില്‍ വിലയിരുത്തേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇരട്ടത്താപ്പിനെ കുറിച്ച് അവര്‍ വിലയിരുത്തട്ടെ.
ഡല്‍ഹി പോലീസ് കമ്മീഷണര്‍, അപൂര്‍ണമായ ഈ ജോലി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഈ കേസ് തിരിച്ചയച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പതിനഞ്ചിനുള്ളില്‍ എല്ലാ സംഭവവികാസങ്ങളും, തെളിവുകളും ഉള്‍പ്പെടുത്തി വിവരങ്ങള്‍ കൈമാറണമെന്നും കോടി നിര്‍ദേശിച്ചു.
നേരത്തെ വിചാരണ കോടതിയും രൂക്ഷമായി ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചിരുന്നു. കെട്ടിച്ചമച്ച് മുന്‍കൂട്ടി നിശ്ചയിച്ച കുറ്റപതാരം സമര്‍പ്പിക്കുകയാണ് പോലീസ് എന്ന് കോടതി കുറ്റപ്പെടുത്തി. സംശയത്തിന്റെ ആനുകൂല്യം പോലും പ്രതികള്‍ക്ക് നല്‍കാന്‍ പോലീസ് തയ്യാറായില്ല. ഇവര്‍ കുറ്റം ചെയ്തുവെന്ന സംശയം പോലും കോടതിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. കേസില്‍ പുനരന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു.ഫയല്‍ ഡല്‍ഹി പോലീസിലേക്ക് കോടതി തിരിച്ചയച്ചിരുന്നു.












Click it and Unblock the Notifications