ദില്ലി കലാപം: പരിക്കേറ്റവരെ നിർബന്ധിച്ച് ദേശീയ ഗാനം പാടിപ്പിച്ച പോലീസുകാരെ ഇനിയും കണ്ടെത്തിയില്ല
ദില്ലി: ദില്ലി കലാപത്തിനിടയില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ ദേശീയഗാനം ആലപിക്കാൻ നിർബന്ധിച്ച പോലീസുകാരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വാദവുമായി ദില്ലി പൊലീസ് ഹൈക്കോടതിയില്‍. വീഡിയോയില്‍ കാണുന്ന യുവാക്കളില്‍ ഫൈസാന്‍ എന്ന യുവാവിന് കലാപത്തിനിടെ പരിക്കേല്‍ക്കുകയും ഇദ്ദേഹം പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. ഫൈസാന്‍റെ മരണം സംബന്ധിച്ച് എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അമ്മ കിസ്മാതുൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു പൊലിസീന്‍റെ വിചിത്രമായ വാദം.
ഒരു വര്‍ഷം കഴിഞ്ഞിട്ടും വീഡിയോയിലെ പൊലിസുകാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. ലഭ്യമായ നാല് വീഡിയോ ക്ലിപ്പുകളിൽ ഒന്നില്‍ പോലും പോലീസുകാരുടെയൊന്നും മുഖം വ്യക്തമല്ലെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ്.

പുറത്ത് വന്ന വീഡിയോ ക്ലിപ്പുകളിൽ, പോലീസ് യൂണിഫോമിലുള്ളവർ ഫൈസാനെയും മറ്റ് നാല് വ്യക്തികളെയും ആക്രമിക്കുന്നതായി കാണാം, ഫർഹാൻ, കൗസർ, റാഫിക്, വസീം എന്നവരാണ് ഫൈസാനൊപ്പം ഉണ്ടായിരുന്നത്. ഈ നാല് ക്ലിപ്പുകളിൽ മൂന്നെണ്ണം വിദൂരമായി ചിത്രീകരിച്ച വീഡിയോകളാണ്. ഇതില്‍ ഉദ്യോഗസ്ഥരുടെ ദ്യശ്യങ്ങള്‍ വ്യക്തയില്ലാത്തതാണ്. ഹെൽമെറ്റില്ലാതെ കാണപ്പെടുന്ന ഒരാളൊഴികെ മറ്റെല്ലാവരും ഹെൽമെറ്റും സുരക്ഷാ ഗാഡ്‌ജെറ്റുകളും ധരിച്ചിട്ടുണ്ട്. നാലാമത്തെ ക്ലിപ്പ് വ്യക്തയുള്ളതാണെങ്കിലും പോലീസുകാരുടെ മുഖമോ നെയിം പ്ലേറ്റുകളോ കാണാൻ കഴിയിയുന്നില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.
ഹെൽമെറ്റ് നമ്പറുകളിലൂടെയും യൂണിഫോം ബാഡ്ജുകളിലൂടെയും ആക്രമണകാരികളെ കണ്ടെത്താൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയതായും ദില്ലി പോലീസ് അറിയിച്ചു. സാമുദായിക സംഘർഷങ്ങൾ കാരണം ഫൈസനെയും മറ്റുള്ളവരെയും അവരുടെ സ്വന്തം ആഗ്രഹപ്രകാരം ജ്യോതി നഗർ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു. ജ്യോതി നഗർ പോലീസ് സ്റ്റേഷന്റെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് യോഗേഷ് ഖന്ന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications