ദില്ലിയില്‍ വെള്ളത്തിന് വേണ്ടി പെണ്ണുങ്ങളുടെ കൂട്ടത്തല്ല്.. വീഡിയോ വൈറല്‍!
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളം എടുക്കുന്നതിനെച്ചൊല്ലി കലഹം. വാക്‌പോര് കയ്യേറ്റമായി. പെണ്ണുങ്ങള്‍ തമ്മില്‍ തല്ല് കൂടുന്ന വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തെക്കന്‍ ദില്ലിയിലെ മഹിപാല്‍പൂരിലാണ് സംഭവം ഉണ്ടായത്. കടുത്ത ജലക്ഷാമം കൊണ്ട് വീര്‍പ്പുമുട്ടുന്ന പ്രദേശമാണ് മഹിപാല്‍പൂര്‍.
ദില്ലി ജല ബോര്‍ഡിന്റെ ടാങ്കര്‍ ലോറികള്‍ വെള്ളവുമായി എത്താറുണ്ടെങ്കിലും കുറച്ച് വീടുകളിലേ ഇവര്‍ വെള്ളം കൊടുക്കാറുള്ളൂ എന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ബാക്കിയുള്ള ഭൂരിഭാഗം വീടുകളിലേക്കുമായി ഒരൊറ്റ ടാങ്കറില്‍ മാത്രമാണ് വെള്ളം കൊടുക്കുന്നത്. ആഴ്ചയില്‍ ഒരിക്കലാണ് ഇവിടെ വെള്ളവുമായി ടാങ്കര്‍ എത്താറുള്ളത് - ലേബര്‍ ചൗക്കിലെ താമസക്കാരിയായ അഗദമ്മ പറഞ്ഞു.

ചൊവ്വാഴ്ച ടാങ്കര്‍ വന്നതും പ്രദേശത്തെ ആളുകളെല്ലാം വെള്ളത്തിനായി ഓടിക്കൂടി. ദിവസേന ടാങ്കറില്‍ വെള്ളം കിട്ടുന്ന വീടുകളിലെ ആളുകളും വെള്ളമെടുക്കാനായി എത്തിയിരുന്നു. ഇത് സംബന്ധിച്ച വാക്കുതര്‍ക്കമാണ് കൂട്ടത്തല്ലിലെത്തിയത്. വെള്ളം ശേഖരിക്കാനായി കൊണ്ടുവന്ന കുടങ്ങളും പാത്രങ്ങളും ഉപയോഗിച്ചായിരുന്നു തല്ല്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടപെട്ടു. ജലമന്ത്രി കപില്‍ ശര്‍മയോട് മഹിപാല്‍പൂര്‍ സന്ദര്‍ശിച്ച് തനിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഞായറാഴ്ച കപില്‍ ശര്‍മ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ജല ബോര്‍ഡിന്റെ ടാങ്കറുകള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പല സ്വകാര്യവ്യക്തികളും തങ്ങളുടെ വീടുകളിലേക്ക് മാറ്റുകയാണ് എന്നാണ് പ്രദേശവാസികളുടെ ആരോപണം. വീഡിയോ കാണൂ..












Click it and Unblock the Notifications