കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നാളെ മുതല്‍ അണ്‍ലോക്കിംഗ്, ഒരാഴ്ച്ചത്തേക്ക് ഈ കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ല

Google Oneindia Malayalam News

ദില്ലി: നാളെ മുതല്‍ ദില്ലിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. ഷോപ്പുകള്‍, മാളുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവ നാളെ തുറക്കും. മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊവിഡ് കണക്കുകള്‍ എത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു മാറ്റം. നിയന്ത്രണങ്ങള്‍ പതിയെ പിന്‍വലിച്ച് തുടങ്ങിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കടകള്‍ തുറന്നിരുന്നു. ഇത് ഒരാഴ്ച്ച തുടര്‍ച്ചയായി തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

1

അതേസമയം പരീക്ഷണാടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരും. ഈ നിയന്ത്രണങ്ങള്‍ ഒരാഴ്ച്ചത്തേക്കാണ് പ്രഖ്യാപിച്ചതെന്നും കെജ്രിവാള്‍ വ്യക്തമാക്കി. രാവിലെ പത്ത് മുതല്‍ രാത്രി എട്ട് മണിവരെയാണ് കടകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി. നേരത്തെ റെസ്റ്റോറന്റുകളില്‍ വന്ന് ഭക്ഷണം കൊണ്ടുപോവുകയോ അതല്ലെങ്കില്‍ ഹോം ഡെലിവറികളോ ആയിരുന്നു അനുവദിച്ചിരുന്നത്.

നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ റെസ്‌റ്റോറന്റുകള്‍ക്ക് 50 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാം. മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കാം. 50 ശതമാനം കച്ചവടക്കാര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഒരു മുനിസിപ്പല്‍ സോണില്‍ ഒരു മാര്‍ക്കറ്റ് എന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം. സലൂണുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. എന്നാല്‍ സ്പാകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ ഫുള്‍ കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കും. സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനമാണ് കപ്പാസിറ്റി. ദില്ലി മെട്രോ 50 ശതമാനം ആളുകളുമായി സര്‍വീസ് നടത്തും.

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊന്നും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവയും തുറക്കില്ല. പൊതു യോഗങ്ങളും കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് തുറക്കാം. എന്നാല്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ല. കേസുകള്‍ ഇനിയും കുറഞ്ഞ് വന്നാല്‍ ദില്ലി പഴയ നിലയിലെത്തും. ഇത് എല്ലാവരും ചേര്‍ന്ന് നേരിടേണ്ട ദുരന്തമാണെന്നും കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ വെറും 213 കേസുകളാണ് ദില്ലിയില്‍ റെക്കോര്‍ഡ് ചെയ്തത്.

English summary
delhi start unlocking on monday, shops and restaurants set to reopen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X