20കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; അഞ്ച് പേര്‍ അറസ്റ്റില്‍, പ്രതികള്‍ സഹപാഠികള്‍!!
അറസ്റ്റിലായ മൂന്ന് പേര്‍ പെണ്‍കുട്ടിയുടെ സഹപാഠികളാണെന്നും സൂചനയുണ്ട്
ദില്ലി: ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ അഞ്ച് പേര്‍ അറസ്റ്റില്‍. പാര്‍ട്ടിയിക്ക് പോയ പെണ്‍കുട്ടിയെ ഫരീദാബാദില് വച്ച് പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. പെണ്‍കുട്ടി പഠിയ്ക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അറസ്റ്റിലായിട്ടുള്ളതില്‍ മൂന്ന് പേരെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടുപേരെയാണ് ഒടുവില്‍ അറസ്റ്റ് ചെയ്തത്.
ദില്ലി സര്‍വ്വകലാശാലയിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സ പീഡനത്തിനിരയായതെന്നും മദ്യരിച്ച ശേഷം സച്ചിന്‍, റാഹ്ടാഷ്, വിനോദ്, ബണ്ടി എന്നിവര്‍ക്ക് പുറമേ ചി സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ശീചള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും തനിക്ക് ചെറുക്കാന്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി പോലീസിനോട് വെൡപ്പെടുത്തി. എന്നാല്‍ ബോധം വന്നതോടെ സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും പെണ്‍കുട്ടി പറയുന്നു.

എന്നാല്‍ ഭീഷണിയ്ക്ക് വഴങ്ങിയ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല, പ്രതികളില്‍ ഒരാളോട് വീട്ടിലെത്തിയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വിനോദ് വീണ്ടും പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പോലീസിന് മുമ്പാകെ വെളിപ്പെടുത്തി. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നതെങ്കിലും ഫെബ്രുവരി 18നാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് അഞ്ച് പ്രതികള്‍ പിടിയിലാവുന്നത്. ആറ് പേരില്‍ ഒരാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ വ വ്യാപിപ്പിച്ചിട്ടുണ്ട്.
കോളേജിലെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പാര്‍ട്ടിയ്‌ക്കെത്തിയ പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications