കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കത്തുന്നു; രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥനയുമായി അരവിന്ദ് കെജരിവാള്‍

Google Oneindia Malayalam News

ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥന നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് ആം ആദ്മി നേതാക്കള്‍ക്കും ഒപ്പമാണ് കെജരിവാള്‍ രാജ്ഘട്ടത്തില്‍ എത്തിയത്. ഗാന്ധി സമാധിയിയില്‍ കെജരിവാള്‍ പുഷ്പാര്‍ച്ചനയും നടത്തി.

കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയിൽ നടന്ന അക്രമണങ്ങളില്‍ രാജ്യം കടുത്ത ആശങ്കയിലാണ്. നിരവധി പേരുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടായി. ഇനിയും അക്രമം തുടര്‍ന്നാല്‍ അത് എല്ലാവരേയും ബാധിക്കും. അക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്താനെത്തിയതെന്ന് ,കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 delhikej-1

അതേസമയം ദില്ലിയുടെ പല ഭാഗങ്ങളിലും സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമായി അക്രമി സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍ അക്രമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം ദില്ലി പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. പലയിടങ്ങളും പോലീസ് സാന്നിധ്യമില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 9 പേര്‍ കൊല്ലപ്പെട്ടു. ഏകദേശം 135 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് മാത്രം ജിടിബി ആശുപത്രിയില്‍ 31 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ സേനയെ രംഗത്തിറക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

English summary
Delhi violence: Aravind Kejriwal prays at Rajghat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X