Get Updates
Get notified of breaking news, exclusive insights, and must-see stories!

' ദില്ലിയില്‍ നിന്ന് മുസ്ലിങ്ങളും ഇതരസംസ്ഥാന തൊഴിലാളികളും കൂട്ടത്തോടെ പലായനം ചെയ്യുകയാണ്'

ദില്ലി: ദില്ലി വര്‍ഗീയ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെന്ന് കേൾക്കുമ്പോൾ വിറളിപിടിക്കുന്നവരാണ് വടക്കുകിഴക്കൻ ദില്ലിയെ വർഗീയ കലാപത്തിൽ ചുട്ടെരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.

Recommended Video

cmsvideo
    Delhi Violence: CPM against Delhi police | Oneindia Malayalam

    പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഗുജറാത്തിൽ പടർന്നുപിടിച്ച വർഗീയ കലാപം വംശഹത്യയായി മാറിയ ചരിത്രത്തിന്‍റെ പകർപ്പാണ് ദില്ലിയില്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും സിപിഎം വിമര്‍ശിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്ക്...

    പലായനം ചെയ്യുകയാണ്‌

    പലായനം ചെയ്യുകയാണ്‌

    ഇതരസംസ്ഥാന തൊഴിലാളികളും മുസ്ലിങ്ങളും വടക്കുകിഴക്കൻ ഡൽഹിയിൽനിന്നു കൂട്ടത്തോടെ പലായനം ചെയ്യുകയാണ്‌. തോക്കുകളുമായി ‘ജയ്‌ ശ്രീറാം' വിളിച്ചാണ്‌ കലാപകാരികൾ അഴിഞ്ഞാടുന്നതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ സിപിഎം വിമര്‍ശിക്കുന്നു.

    ലക്ഷ്യം

    ലക്ഷ്യം

    പോലീസ് അടക്കമുള്ള ഭരണകൂട ഉപകരണങ്ങളെ കലാപത്തിന്നായി ഉപയോഗിക്കുന്നു. വർഗീയധ്രുവീകരണം ശക്തമാക്കി അധികാരം നിലനിർത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യം ഉന്നംവെക്കുകയുമാണ് രാഷ്ട്രീയ ഹിന്ദുത്വ ശക്തികൾ.

    രാജ്യത്തിന്‍റെ നിലനിൽപ്പിനായി

    രാജ്യത്തിന്‍റെ നിലനിൽപ്പിനായി

    മാധ്യമപ്രവർത്തകർപോലും ആക്രമിക്കപ്പെട്ടു. രാജ്യതലസ്ഥാനത്ത്‌ നിയമവാഴ്‌ച പൂർണമായും തകർന്നിരിക്കുന്നു. എല്ലാ ജനാധിപത്യ മതനിരപേക്ഷവിശ്വാസികളും രാജ്യത്തിന്‍റെ നിലനിൽപ്പിനായി മുന്നോട്ടു വരേണ്ട ഘട്ടമാണിതെന്നും സിപിഎം ആവശ്യപ്പെട്ടു.

    ഉത്തരവാദിത്വം

    ഉത്തരവാദിത്വം

    അക്രമികളെ അറസ്റ്റ് ചെയ്യുന്നതിലും അക്രമം തടയുന്നതിലും പൂർണമായും ദില്ലി പോലീസ് പരാജയപ്പെട്ടിരിക്കുന്നു. അക്രമസംഭവങ്ങളുടെ പൂർണ ഉത്തരവാദിത്വം ദില്ലി പോലീസിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമാണെന്നും സിപിഎം നേതൃത്വം ആരോപിച്ചു.

    ആശങ്ക സൃഷ്ടിക്കുന്ന വസ്തുത

    ആശങ്ക സൃഷ്ടിക്കുന്ന വസ്തുത

    വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് തീകൊളുത്തിയ ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മതഭ്രാന്തുമായി സ്വകാര്യ സേനകളും കലാപത്തില്‍ പങ്കാളിത്തം വഹിക്കുന്നു എന്ന വിവരം നിയമവാഴ്ചയുടെ ഗുരുതരമായ തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ആശുപത്രിയില്‍ സന്ദര്‍ശിച്ചു

    ആശുപത്രിയില്‍ സന്ദര്‍ശിച്ചു

    അതേസമയം, ദില്ലിയിൽ സംഘപരിവാർ അക്രമങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഇന്ന് രാവിലെ സന്ദർശിച്ചിരുന്നു. ദില്ലി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും ബൃന്ദയ്ക്കൊപ്പം ആശുപത്രിയില്‍ എത്തിയിരുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+