Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പോലീസിനെ 'പൊരിച്ച്' ഹൈക്കോടതി; കപില്‍ മിശ്രയുടെ പ്രസംഗം കോടതി മുറിയില്‍ കേള്‍പ്പിച്ചു

ദില്ലി: കലാപവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ദില്ലി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം കേട്ടിട്ടില്ലെന്നും കേസ് നാളെത്തേക്ക് മാറ്റിവയ്ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
    High Court Judge plays Kapil Mishra's video clip | Oneindia Malayalam

    പരസ്യമായി വിദ്വേഷ പ്രസംഗം നടത്തുന്ന നേതാക്കളുടെ വീഡിയോ തങ്ങളെല്ലാം കണ്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. വീഡിയോ കണ്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോള്‍ കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

    കലാപം ആളിപ്പടര്‍ന്നത്...

    കലാപം ആളിപ്പടര്‍ന്നത്...

    കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് ശേഷമാണ് ദില്ലിയില്‍ വര്‍ഗീയ കലാപം ആളിപ്പടര്‍ന്നത്. പോലീസും അക്രമികളെ സഹായിച്ചുവെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ദില്ലി ഹൈക്കോടതി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത്.

    വീഡിയോ ഇതുവരെ കണ്ടില്ല

    വീഡിയോ ഇതുവരെ കണ്ടില്ല

    കപില്‍ മിശ്രയുടെ പ്രസംഗത്തിന്റെ വീഡിയോ ഇതുവരെ കണ്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ എന്നിവരുടെ പ്രസംഗങ്ങളൊന്നും കണ്ടില്ലെന്ന് പോലീസ് ബോധിപ്പിച്ചു. അതുകൊണ്ട് കേസ് നാളെത്തേക്ക് മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു.

    കോടതിയുടെ ഇടപെടല്‍

    കോടതിയുടെ ഇടപെടല്‍

    ഈ വേളയിലാണ് കോടതിയുടെ ഇടപെടല്‍. എല്ലാവരും കേട്ട വിദ്വേഷ പ്രസംഗം നിങ്ങള്‍ കേട്ടില്ലെന്നാണോ. എങ്കില്‍ വിവാദ പ്രസംഗത്തിന്റെ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ ദില്ലിയിലെ കപാലത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

    എല്ലാവരുടെയും മുന്നില്‍

    എല്ലാവരുടെയും മുന്നില്‍

    എല്ലാ അഭിഭാഷകരുടെയും ഡിസിപി രാജേഷ് ദിയോയുടെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും സാന്നിധ്യത്തിലാണ് കപില്‍ മിശ്രയുടെ പ്രസംഗ വീഡിയോ കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചത്. ഏറെ സങ്കടകരമായ സാഹചര്യമാണ് ദില്ലിയിലുള്ളതെന്ന് ജസ്റ്റിസ് മുരളീധര്‍ നിരീക്ഷിച്ചു.

    പോലീസ് ശരിക്കും പെട്ടു

    പോലീസ് ശരിക്കും പെട്ടു

    പരസ്യമായി ചില നേതാക്കള്‍ വിദ്വേഷ പ്രംസംഗം നടത്തുന്നത് തങ്ങളെല്ലാം കണ്ടതാണ്. എല്ലാ വാര്‍ത്താ ചാനലുകളും ഇത് സംപ്രേഷണം ചെയ്തതാണെന്നും ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു. ഇതോടെ വീഡിയോ കണ്ടില്ലെന്ന പോലീസ് വാദം നിലനില്‍ക്കില്ലെന്ന സാഹചര്യം വന്നു.

    ദില്ലി പോലീസിന് വേണ്ടി...

    ദില്ലി പോലീസിന് വേണ്ടി...

    ദില്ലി പോലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. കേസ് നാളേക്ക് മാറ്റണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 16 മണിക്കൂര്‍ കൂടി വിഷയത്തില്‍ കാത്തിരുന്നുകൂടേ എന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

    കോടതിയുടെ ചോദ്യം

    കോടതിയുടെ ചോദ്യം

    കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നത് അടിയന്തര വിഷയമല്ലേ എന്ന് ജസ്റ്റിസ് മുരളീധര്‍ തിരിച്ചുചോദിച്ചു. ഇത് തീരെ സന്തോഷം നല്‍കുന്ന സാഹചര്യമല്ലെന്നും കോടതി വ്യക്തമാക്കി. നൂറുകണക്കിന് ആളുകള്‍ വിദ്വേഷ പ്രസംഗം കേട്ടിട്ടുണ്ട്. ഇപ്പോഴും നിങ്ങള്‍ക്ക് അത് അടിയന്തര വിഷയമാണെന്ന് തോന്നുന്നില്ലേ എന്നും കോടതി പോലീസിനോട് ചോദിച്ചു.

    നിങ്ങളുടെ ഓഫീസില്‍ ടിവിയില്ലേ

    നിങ്ങളുടെ ഓഫീസില്‍ ടിവിയില്ലേ

    വിവാദ പ്രസംഗം പോലീസ് കണ്ടില്ലെന്ന് പറയുന്നത് ആശങ്കപ്പെടുത്തുന്നു. നിങ്ങളുടെ ഓഫീസില്‍ ടിവിയില്ലേ. എങ്ങനെയാണ് ഒരു പോലീസ് ഓഫീസര്‍ക്ക് വിവാദ വീഡിയോ ഇതുവരെ കണ്ടില്ലെന്ന് പറയാന്‍ സാധിക്കുക. ദില്ലി പോലീസിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ടെന്നു പറഞ്ഞ കോടതി വീഡിയോ കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

    പരാതിക്കാര്‍ ഇവര്‍

    പരാതിക്കാര്‍ ഇവര്‍

    അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറും ആക്ടവിസ്റ്റ് ഫറാ നഖ്‌വിയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

    കേന്ദ്രം പറയുന്നത്

    കേന്ദ്രം പറയുന്നത്

    അര്‍ധസേനയെയും പോലീസിനെയും മതിയായ അളവില്‍ വിന്യസിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. എന്നാല്‍ കലാപം നിയന്ത്രിക്കാന്‍ ചൊവ്വാഴ്ച രാത്രിവരെ സാധിച്ചില്ല. ചൊവ്വാഴ്ച രാത്രിയും പലയിടത്തും ആക്രമണമുണ്ടായി. ഭജന്‍പുര, ചന്ദ് ബാഗ് എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവില്‍ ആക്രമണമുണ്ടായത്.

     കെജ്രിവാളിന്റെ കത്ത്

    കെജ്രിവാളിന്റെ കത്ത്

    സംഘര്‍ഷം അടിച്ചൊതുക്കുന്നതില്‍ ദില്ലി പോലീസ് പരാജയപ്പെട്ടുവെന്ന് ആരോപണം ശക്തമാണ്. സൈന്യത്തെ ഇറക്കണണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ദില്ലിയുടെ സുരക്ഷാ കാര്യങ്ങളിലെ ചുതമല കൂടി നല്‍കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+