ദില്ലിയില്‍ 22കാരി അധ്യാപികയെ അക്രമി കുത്തിയത് 30 തവണ.. ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍...
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ സ്ത്രീകള്‍ക്ക് നേരെ വീണ്ടും ചോര മരവിപ്പിക്കുന്ന ആക്രമണം. 22കാരിയായ അധ്യാപികയെ പൊതുസ്ഥലത്ത് വെച്ച് അക്രമി ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്തയാണ് ദില്ലിയെ ഞെട്ടിക്കുന്നത്. ഒന്നും രണ്ടുമല്ല, 30 തവണയാണ് അക്രമി 22കാരിയായ അധ്യാപികയെ കത്തികൊണ്ട് കുത്തിയത്.
വടക്കന്‍ ദില്ലിയില്‍ ഇന്ന് (സെപ്തംബര്‍ 20 ചൊവ്വാഴ്ച) രാവിലെയായിരുന്നു സംഭവം. ദില്ലി നോവല്‍ റീച്ചസ് സ്‌കൂളിലെ കരുണ എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

റോഡില്‍ കുത്തിവീഴ്ത്തി
കാല്‍നട യാത്രക്കാരും സ്‌കൂട്ടര്‍ യാത്രക്കാരും നോക്കി നില്‍ക്കേയാണ് കരുണയെ സുരേനന്ദര്‍ സിംഗ് കുത്തി വീഴ്ത്തിയത്. ചെറുക്കാന്‍ ശ്രമിച്ച യുവതി റോഡില്‍ വീണുപോയി. റോഡിലിട്ട് 30 തവണ ഇയാള്‍ കരുണയെ കുത്തി.

ഒരു വര്‍ഷമായി ഉപദ്രവിക്കുന്നു
സുരേന്ദര്‍ സിംഗ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കരുണയെ ഉപദ്രവിച്ച് വരികയാണ് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ബുരാരിയിലെ സന്ത് നഗര്‍ സ്വദേശിനിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കരുണ.

പോലീസില്‍ പരാതി നല്‍കി
കരുണയെ ഇയാള്‍ ഉപദ്രവിക്കുന്നതായി കാണിച്ച് ഏതാനും മാസം മുമ്പ് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നത്രെ. പിന്നീട് ഈ പരാതി പിന്‍വലിക്കുകയായിരുന്നു.

വേറെയും കേസുകള്‍
കരുണയെ ആക്രമിച്ച സുരേന്ദര്‍ സിംഗിനെതിരെ വേറെയും കേസുകളുണ്ട്. 34 കാരനായ ഇയാള്‍ വിവാഹ മോചിതനാണ്. കരുണയെ കുത്തിവീഴ്ത്തിയ ഇയാളെ വഴിയാത്രക്കാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
വീഡിയോ
ദില്ലിയില്‍ 22കാരി അധ്യാപികയെ സുരേന്ദര്‍ സിംഗ് എന്നയാള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.












Click it and Unblock the Notifications