Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ കാര്‍ വലിച്ചിഴച്ചത് 12 കിലോ മീറ്റര്‍; വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി: പുതുവത്സര രാത്രിയില്‍ രാജ്യതലസ്ഥാനത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെ സ്‌കൂട്ടി കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട 20 കാരിയായ യുവതിയെ ഒരു മണിക്കൂറിലധികം കാറിനടിയിലിട്ട് വലിച്ചിഴച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കഞ്ജവാലയിലെ റോഡില്‍ മാരുതി ബലേനോ കാര്‍ യു-ടേണ്‍ ചെയ്യുന്നത് പുതിയ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്.

ഇവിടെ നിന്നാണ് ദൃക്‌സാക്ഷിയായ മിഠായി കച്ചവടക്കാരന്‍ ദഹിയ കാര്‍ കാണുന്നത്. സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം കാര്‍ യു-ടേണ്‍ എടുക്കുന്നത് താന്‍ കണ്ടതായി ദഹിയ പറഞ്ഞിരുന്നു. പുലര്‍ച്ചെ 3.34 ന് റെക്കോഡ് ചെയ്ത ദൃശ്യങ്ങളില്‍ കാര്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് മടങ്ങുന്നതാണുള്ളത്.

car

കാറിന് അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ ശരീരവുമായി 18 മുതല്‍ 20 കിലോമീറ്റര്‍ വരെ വലിച്ചിഴച്ച് കാര്‍ ഡ്രൈവര്‍ ഒന്നര മണിക്കൂറോളം ആ വഴി ഓടിച്ചുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അപ്പോള്‍ സമയം 3:20 ആയിരുന്നു. ഞാന്‍ കടയുടെ പുറത്ത് നില്‍ക്കുമ്പോള്‍ 100 മീറ്റര്‍ അകലെ ഒരു വാഹനത്തില്‍ നിന്ന് വലിയ ശബ്ദം കേട്ടു. ആദ്യം ടയര്‍ പൊട്ടിയതാണെന്നാണ് കരുതിയത്. എന്നാല്‍ വണ്ടി നീങ്ങിയപ്പോള്‍ തന്നെ ഒരു മൃതദേഹം വലിച്ചിഴയ്ക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ ഉടനെ പോലീസിനെ അറിയിച്ചു- ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു.

പലതവണ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ വാഹനം നിര്‍ത്തിയില്ല. ഏകദേശം ഒന്നര മണിക്കൂറോളം അവര്‍ പെണ്‍കുട്ടിയുടെ മൃതദേഹം 20 കിലോമീറ്ററോളം വലിച്ചിഴച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുവതി ലൈംഗിക പീഡനത്തിനിരയായെന്നാണ് കുടുംബം ആരോപിക്കുന്നത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് അറിയിക്കുന്നത്.

ക്രഡിറ്റ് കാര്‍ഡ് കളക്ഷന്‍ എജന്റ്, ഡ്രൈവര്‍ റേഷന്‍ കടയുടമ തുടങ്ങിയവരാണ് പ്രതികള്‍. വസ്ത്രങ്ങള്‍ എല്ലാം കീറിപ്പറഞ്ഞ് നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂട്ടറില്‍ ഇടിച്ചെന്ന് മനസിലായിട്ടും പ്രതികള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. യുവതിയെ ഇടിച്ച ശേഷം കടന്നുകളയാനാണ് പ്രതികള്‍ ശ്രമിച്ചത്. യുവതിയും പ്രതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നി കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസ് നിഗമനം.

അതേസമയം, കുറ്റാരോപിതര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ പോലും, മാതൃകാപരമായ നടപടിയെടുക്കണമെന്നും മൃദുസമീപനം കാണിക്കരുതെന്നും ലഫ്റ്റനന്റ് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. കാഞ്ജവാല സംഭവത്തെക്കുറിച്ച് ബഹുമാനപ്പെട്ട ഗവര്‍ണറോട് സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഐപിസിയുടെ കര്‍ശനമായ വകുപ്പുകള്‍ അവര്‍ക്കെതിരെ ചുമത്തണമെന്നും അഭ്യര്‍ത്ഥിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+