Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്: ഡെൽറ്റ വേരിയന്‍റിന് 40% കൂടുതൽ വ്യാപന ശേഷി: ഇമ്മ്യൂണ്‍ എസ്‌കേപ്പ് 55%

ദില്ലി: ഡെല്‍റ്റ വകഭേദത്തിന് കോവിഡ് വൈറസിന്‍റെ മുന്‍ വകഭേദങ്ങളേക്കാള്‍ 40 ശതമാനം കൂടതല്‍ വ്യാപന ശേഷിയുണ്ടെന്ന് പഠനം. വാക്സിനുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഒപ്പം ഡെൽറ്റ ഇതര വകഭേദങ്ങൾ മൂലം കൊവിഡ് വന്നവരിൽ സൃഷ്ടിക്കപ്പെട്ട രോഗപ്രതിരോധ ശേഷിയെ (ഇമ്യൂണ്‍ എസ്കേപ്പ്) 55 ശതമാനം വരെ ഇല്ലാതാക്കാനും ഡെൽറ്റാ പ്ലസ് വകഭേദതത്ിന് സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് ചികിത്സയെയും വാക്‌സിനെയുമൊക്കെ മറികടക്കാനുള്ള വൈറസിന്റെ കഴിവിനെയാണ് ഇമ്മ്യൂണ്‍ എസ്‌കേപ്പ് എന്ന് പറയുന്നത്.

ഡെൽറ്റ വേരിയൻറ് വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട D614G യുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്സിൻ ഉപയോഗിച്ചുള്ള ആന്റിബോഡികളോട് ഏകദേശം എട്ട് മടങ്ങ് സംവേദനക്ഷമത കാണിക്കുന്നുവെന്നാണ് ഇന്ത്യ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

 coronavirus

ആൽഫ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ വേരിയന്റിന് കാര്യമായ പ്രതിരോധശേഷിയും അതിജീവന കഴിവുമുണ്ട്. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ തടയാന്‍ ഫലപ്രദമായി തടയാന്‍ കഴിയും. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവരുടെ കാര്യത്തില്‍ രോഗാവസ്ഥ ഗുരുതരമായേക്കും.

രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം ബാധിച്ചവര്‍ക്ക് കടുത്ത രോഗാവസ്ഥ അപൂര്‍വമായിരുന്നു. അതേസമയം തന്നെ ഡെൽറ്റ വേരിയന്റുമായി ബന്ധപ്പെട്ട ആശുപത്രികളിലെ ബ്രേക്ക്‌ത്രൂ ട്രാൻസ്മിഷൻ ക്ലസ്റ്ററുകൾ സംബന്ധിച്ച് വാക്സിനേഷനു ശേഷമുള്ള കാലഘട്ടത്തിൽ അണുബാധ നിയന്ത്രണ നടപടികൾ തുടരേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ ആദ്യമായി മഹാരാഷ്ട്രയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പിന്നീട് കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളിലും ഡെല്‍റ്റ് വൈറസ് വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ മരിച്ചു. ഇവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം കേരളത്തില്‍ പാലക്കാട് രണ്ടും പത്തനംതിട്ടയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

AY.1 വകഭേദം എന്നാണ് ഈ ഡെല്‍റ്റ പ്ലസ് വകഭേദം അറിയപ്പെടുന്നത്. B.1.617.2 എന്ന സ്‌ട്രെയിനിന് ജനിതകമാറ്റം സംഭവിച്ചാണ് ഡെല്‍റ്റ പ്ലസ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഡെല്‍റ്റ പ്ലസ് വകഭേദം കാരണമായേക്കാമെന്നും ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രം ശക്തമായ മുന്നറിയിപ്പാണ് ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.

അതീവ ഗ്ലാമറസായി പ്രഗ്യാ ജയ്‌സ്വാള്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+