കറന്‍സി നിരോധിച്ച് 100 ദിവസം; കള്ള നോട്ടുകളും കള്ളപ്പണവും പഴയപടിയാകുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ച് 100 ദിവസം കഴിയുമ്പോള്‍ ഇന്ത്യയിലെ വ്യാജ നോട്ടുകളും കള്ളപ്പണവും പഴയപടിയാവുകയാണെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് വഴിയാണ് കള്ളനോട്ടുകളുടെ പ്രധാന ഒഴുക്കെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ചില ജില്ലകള്‍ വഴി ഇവ ഇന്ത്യയിലെത്തിക്കുകയാണ്.

വന്‍ കൊള്ളസംഘം കള്ളനോട്ടുകള്‍ക്ക് പിന്നിലുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് സൂചന ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസം പിടിച്ചെടുത്ത 2,000 രൂപയുടെ കള്ളനോട്ട് തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയതിനാല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കുറഞ്ഞദിവസംകൊണ്ടുതന്നെ വ്യാജന്‍ വ്യാപകമാക്കാന്‍ കള്ളനോട്ട് സംഘത്തിന് കഴിഞ്ഞത് അന്വേഷണ സംഘത്തെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

modi

1,000, 500 നോട്ടുകള്‍ നിരോധിക്കുന്നതിലൂടെ കള്ളനോട്ടുകളും കള്ളപ്പണവും വിപണിയില്‍ നിന്നും തുടച്ചുനീക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, കള്ളപ്പണം സൂക്ഷിച്ചിരുന്നവരെല്ലാം അവഹിത മാര്‍ഗത്തിലൂടെ അവ വെളുപ്പിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ചുള്ള അന്വേഷണം ആദായനികുതി വകുപ്പ് നടത്തുന്നുണ്ടെങ്കിലും എത്രമാത്രം ഫലവത്താകുമെന്ന് ഉറപ്പില്ല.

അതിര്‍ത്തിക്കപ്പുറത്തുനിന്നും ശത്രുരാജ്യങ്ങളാണ് ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ അയക്കുന്നതെന്ന് മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ പറയുന്നു. നമ്മുടെ സാമ്പത്തിക രംഗം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. കറന്‍സി നിരോധനത്തിനുശേഷം ദിവസങ്ങളോളം കള്ളനോട്ടുകള്‍ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും അവര്‍ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


English summary
Demonetisation 100 days: Fake Rs 2000 notes entering India through Bangladesh
Please Wait while comments are loading...