കറന്‍സി നിരോധനം; ജോലിയും കൂലിയും ഇല്ല; 10,000 കൂലിപ്പണിക്കാര്‍ നഗരം വിടുന്നു
ഗുഡ്ഗാവ്: കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി അസാധുവാക്കിയതിനെ തുടര്‍ന്ന് ഏറ്റവും ബുദ്ധിമുട്ടിലായത് സാധാരണക്കാരാണ്. പ്രത്യേകിച്ചും കൂലിപ്പണിക്കാര്‍. ഈ വിഭാത്തില്‍ പെടുന്ന രാജ്യത്തെ ലക്ഷണക്കണക്കിന് ആളുകള്‍ കറന്‍സി അസാധുവാക്കിയതിനെ തുടര്‍ന്ന് പട്ടിണിയിലായെന്ന് പറയാം. ജോലിയോ കൂലിയോ ഇല്ലാത്ത അവസ്ഥായാണ് ഇവര്‍ക്ക്.
ബാങ്കില്‍ നിന്നും പണം ലഭ്യമാകുന്നത് നിയന്ത്രിക്കപ്പെട്ടതോടെ ഏതാണ്ട് ഭൂരിപക്ഷം ആളുകളും ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ വന്‍ മാന്ദ്യം സംഭവിച്ചതോടെ ഇവിടിങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരെ നോട്ട് നിരോധനം കാര്യമായി ബാധിച്ചിരിക്കുകയാണ്. ദില്ലിക്കടുത്തുള്ള ഗുഡ്ഗാവില്‍ മാത്രം ഒരുലക്ഷത്തോളം കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളാണ് പട്ടിണിയിലായത്.

ഏതാണ്ട്, 10,000ത്തില്‍ അധികംപേര്‍ ഇതേതുടര്‍ന്ന നഗരം വിട്ടുപോയി. തൊഴിലാളികള്‍ക്കിടയില്‍ ബാധിച്ച ദാരിദ്ര്യത്തിന്റെ ശരിയായ വിവരം അറിയണമെങ്കില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകേണ്ടിവരും. ഇതര സംസ്ഥാന തൊഴിലാളികളാണ് ഗുഡ്ഗാവില്‍ ജോലി അന്വേഷിച്ചെത്തുന്നത്. ഓരോ സീസണിലും 50,000ത്തോളം പേര്‍ സിറ്റിയിലെത്തുന്നു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുടുംബസമേതം ഗുഡ്ഗാവില്‍ തൊഴില്‍തേടിയെത്തുന്നത്. കറന്‍സി നിരോധനം വന്നതിന്റെ തൊട്ടടുത്തദിവസം മുതല്‍ ഇവര്‍ക്ക് ജോലിയോ കൂലിയോ ഇല്ലാതായിരിക്കുകയാണ്. നിരോധിച്ച നോട്ടുകള്‍ കൂലിയായി തന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടിട്ടും ജോലിയില്ലാത്ത അവസ്ഥയാണെന്ന് ഒരു തൊഴിലാളി പറയുന്നു.












Click it and Unblock the Notifications