കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി ഉടന്‍ തീരും, ഉറപ്പു നല്‍കി ഉര്‍ജിത് പട്ടേല്‍! ബാങ്കുകളുടെ കണക്ക് പെരുപ്പിച്ചുകാട്ടിയത്

നോട്ട് നിരോധനം മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉര്‍ജിത് പട്ടേല്‍. തിരികെ എത്തിയ പണത്തിന്‍റെ അളവ് ബാങ്കുകള്‍ പെരുപ്പിച്ചു കാട്ടിയെന്നും പട്ടേല്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനം മൂലമുളള പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നിലാണ് പട്ടേല്‍ ഉറപ്പ് നല്‍കിയത്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പിഎസിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പട്ടേല്‍.

ബുധനാഴ്ചയും പട്ടേല്‍ പിഎസി ക്കു മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരാകാന്‍ വീണ്ടും നിര്‍ദേശിക്കുകയായിരുന്നു.

ഉടന്‍ പരിഹരിക്കും

ഉടന്‍ പരിഹരിക്കും

നോട്ട് നിരോധനത്തിനു ശേഷമുണ്ടായ പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഊര്‍ജിത് പട്ടേല്‍ പിഎസിയെ അറിയിച്ചു. സമ്പദ് വ്യവസ്ഥയിലേക്ക് പണം എത്തുന്നത് സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

 കൃത്യമായ കണക്കല്ല

കൃത്യമായ കണക്കല്ല

അതേസമയം നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളിലെത്തിയ പഴയ നോട്ടുകളുടെ എണ്ണം കൃത്യമല്ലെന്നാണ് ഉര്‍ജിത് പട്ടേല്‍ സമിതിയെ അറിയിച്ചികരിക്കുന്നത്. ബാങ്കുകള്‍ ഇത് പെരുപ്പിച്ചു കാട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സഹകരണ ബാങ്കുകളും തിരിച്ചെത്തിയ തുക പെരുപ്പിച്ച് കാട്ടിയെന്ന് പട്ടേല്‍ പറയുന്നു. ഇക്കാര്യത്തില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പട്ടേല്‍.

 ഗ്രാമീണ മേഖലയില്‍ പുരോഗമിക്കുന്നു

ഗ്രാമീണ മേഖലയില്‍ പുരോഗമിക്കുന്നു

നോട്ട് നിരോധനം മൂലം ഉണ്ടായ പ്രതിസന്ധികള്‍ നഗരപ്രദേശങ്ങളില്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് പട്ടേല്‍ സമിതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം.

 ഒന്നും മിണ്ടാതെ പട്ടേല്‍

ഒന്നും മിണ്ടാതെ പട്ടേല്‍

ബാങ്കിങ് മേഖലയില്‍ എപ്പോള്‍ കാര്യങ്ങള്‍ നേരെയാകുമെന്ന ചോദ്യത്തിനും 50 ദിവസത്തിനിടെ എത്ര അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തി. തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പട്ടേലിന് കഴിഞ്ഞില്ല. ബുധനാഴ്ചയും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

 വിപണിയിലെത്തിച്ചത് 9.2 ലക്ഷം കോടി

വിപണിയിലെത്തിച്ചത് 9.2 ലക്ഷം കോടി

നോട്ട് അസാധുവാക്കലിന് ശേഷം 9.2 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് പട്ടേല്‍ സമിതിയെ അറിയിച്ചിരുന്നു.

 86 ശതമാനം

86 ശതമാനം

നവംബര്‍ എട്ടിന് 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയതെന്നും പട്ടേല്‍ സമിതിയെ അറിയിച്ചു. ഇത് വിപണിയിലുണ്ടായിരുന്നതിന്റെ 86 ശതമാനത്തോളമാണെന്നും പട്ടേല്‍.

 ഉത്തരം നല്‍കേണ്ടത്

ഉത്തരം നല്‍കേണ്ടത്

നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു, നേരിടുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടി, നിയമസാധുത, രാജ്യത്തെ പണ രഹിത സമ്പദ് വ്യവസ്ഥയുടെ സാധ്യത തുടങ്ങിയ നൂറോളം ചോദ്യങ്ങള്‍ക്കാണ് പട്ടേല്‍ മറുപടി നല്‍കേണ്ടത്. ചോദ്യങ്ങള്‍ എഴുതി നല്‍കിയതായിരുന്നു.

 കെവി തോമസ് അധ്യക്ഷന്‍

കെവി തോമസ് അധ്യക്ഷന്‍

കെവി തോമസ് ആണ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ഭരണ കക്ഷി അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും പിഎസിയില്‍ അംഗങ്ങളാണ്. വീരപ്പമൊയ്‌ലിയാണ് ഫിനാന്‍സ് കമ്മിറ്റിയുടെ ചെയര്‍മാന്‍. മുന്‍പ്രധാനമന്ത്രിയും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ മന്‍മോഹന്‍ സിങും സമിതിയില്‍ അംഗമാണ്.

 ആര്‍ബിഐയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍

ആര്‍ബിഐയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍

നോട്ട് നിരോധനത്തില്‍ ആര്‍ബിഐക്കു മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദം ഉണ്ടോ എന്നാണ് പ്രതിപക്ഷത്തിന് അറിയേണ്ടത്. നേരത്തെ ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 റിസര്‍വ് ബാങ്ക് ഗവര്‍ണറെ ബഹുമാനിക്കണം

റിസര്‍വ് ബാങ്ക് ഗവര്‍ണറെ ബഹുമാനിക്കണം

അതേസമയം നോട്ട് നിരോധനത്തില്‍ പട്ടേലിനെ ചോദ്യങ്ങളില്‍ വീര്‍പ്പു മുട്ടിച്ച പിഎസി അംഗങ്ങളില്‍ നിന്ന് രക്ഷിച്ചത് മന്‍മോഹന്‍ സിംഗാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറെയും റിസര്‍വ് ബാങ്കിനെയും ബഹുമാനിക്കണമെന്ന് മന്‍മോഹന്‍ സിംഗ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

English summary
As the currency circulation in India gradually normalises following the recent demonetisation, Reserve Bank of India Governor Urjit Patel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X