കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം മുടങ്ങിപ്പോകാതിരിക്കാന്‍ പെണ്‍കുട്ടി നരേന്ദ്ര മോദിക്ക് കത്തെഴുതി, പിന്നെ സംഭവിച്ചത്

വാരണാസിയില്‍ നോട്ട് നിരോധനം മൂലം പ്രതിസന്ധിയിലായ തുന്നല്‍ക്കാരന്റെ കുടുംബത്തിന് പ്രധാനമന്ത്രി രക്ഷകനായി. വിവാഹത്തിനാവശ്യമായ കാശ് കണ്ടെത്താന്‍ കഴിയാതെ വന്ന കുടുംബത്തിന് 20,000 രൂപ പ്രധാനമന്ത്രി നല്‍കി

  • By Gowthamy
Google Oneindia Malayalam News

വാരണാസി : രാജ്യത്ത് നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല. ചില്ലറ ക്ഷാമം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടുമില്ല. നോട്ട് നിരോധനം മൂലം ഏറെ ബുദ്ധിമുട്ടിയിരിക്കുന്നത് വിവാഹപാര്‍ട്ടിക്കാരാണ്. വിവാഹം നടത്തുന്നതിനാവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ പലരും വലഞ്ഞിരിക്കുകയാണ്.

വാരണാസിയില്‍ നോട്ട് നിരോധനം മൂലം പ്രതിസന്ധിയിലായ തുന്നല്‍ക്കാരന്റെ കുടുംബത്തിന് പ്രധാനമന്ത്രി രക്ഷകനായി. വിവാഹത്തിനാവശ്യമായ കാശ് കണ്ടെത്താന്‍ കഴിയാതെ വന്ന കുടുംബത്തിന് 20,000 രൂപ പ്രധാനമന്ത്രി നല്‍കി.

modi

ജിതേന്ദ്ര സാഹു എന്ന തുന്നല്‍ക്കാരന്റെ കുടുംബത്തിനാണ് മോദി രക്ഷകനായത്. നോട്ട് നിരോധനത്തിനു പിന്നാലെ ജിതേന്ദ്ര സാഹുവിന് ജോലി നഷ്ടമായി. ഇതോടെയാണ് മകളുടെ വിവാഹം പ്രതിസന്ധിയിലായത്. മകളുടെ വിവാഹത്തിനായി കുറച്ച് തുക കരുതിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിലൂടെ ഇത് ഉപയോഗിക്കാന്‍ കഴിയാതെയായി.

തുടര്‍ന്ന് സാക്ഷാല്‍ പ്രധാനമന്ത്രിയുടെ സഹായം തേടാന്‍ തന്നെ ജിതേന്ദ്ര സാഹുവും മകളും തീരുമാനിച്ചു. നവംബര്‍ 9ന് പ്രധാനമന്ത്രിയുടെ സഹായം ആവശ്യപ്പെട്ട് ഇവര്‍ കത്തയച്ചു.

എന്നാല്‍ ഒമ്പതു ദിവസങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രിയുടെ സഹായം ഇവരെ തേടിയെത്തി. ചില പ്രാദേശിക ഉദ്യോഗസ്ഥര്‍ ഇവരെ തേടിയെത്തി. അതിനു ശേഷം 20,000 രൂപ ഇവര്‍ക്ക് കൈമാറി.

ജിതേന്ദ്ര സാഹുവും മകളും അയച്ച കത്ത് വായിച്ച ശേഷം മോദി നല്‍കിയ പണമാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോദിയുടെ സഹായത്തിന് നന്ദിപറയുകയാണ് ജിതേന്ദ്ര സാഹുവും കുടുംബവും.

English summary
PM Modi comes to rescue of prospective bride in Varanasi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X