കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനം കള്ളപ്പണം വെളുപ്പിക്കാന്‍ സമയം കിട്ടാത്തതിനാല്‍, ജനങ്ങളെ മുന്‍ നിര്‍ത്തി മോദിയുടെ പോരാട്ടം

നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാന്‍ സമയം കിട്ടാത്തതിനാലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ പോരാളികള്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നടത്തുന്ന യുദ്ധത്തിലെ പോരാളികളാണ് സാധാരണക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സത്യസന്ധമായ പണം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കുന്നു.

ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് പാര്‍ലമെന്റ് അനക്‌സില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. നോട്ട് നിരോധനത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം കള്ളപ്പണം വെളുപ്പിക്കാന്‍ സമയം ലഭിക്കാത്തതുകൊണ്ടാണെന്നും മോദി പറയുന്നു.

 ജനങ്ങള്‍ പോരാളികള്‍

ജനങ്ങള്‍ പോരാളികള്‍

അവരവരുടെ പണം ഉപയോഗിക്കാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ആരും ആരുടെയും പണം എടുക്കില്ല- മോദി പറയുന്നു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ യുദ്ധത്തിലെ യോദ്ധാക്കളാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങളെന്നും മോദി പറയുന്നു.

 ലോകം മാറുന്നു

ലോകം മാറുന്നു

ലോകം മാറുകയാണെന്നും കറന്‍സി രഹിതമായ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം മാറേണ്ടതുണ്ടെന്നും മോദി പറയുന്നു.

 കള്ളപ്പണം വെളുപ്പിക്കല്‍

കള്ളപ്പണം വെളുപ്പിക്കല്‍

കള്ളപ്പണം മാറ്റിയെടുക്കാനുള്ള സമയം ലഭിക്കാത്തതിരുന്നതു കൊണ്ടാണ് നോട്ട് നിരോധനത്തെ പലരും വിമര്‍ശിക്കുന്നതെന്നും മോദി പറയുന്നു. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറെടുപ്പ് നടത്താതിരുന്നതല്ല കള്ളപ്പണം വെളുപ്പിക്കാന്‍ സമയം ലഭിക്കാതിരുന്നതാണ് പലരുടെയും പ്രശ്‌നം- മോദി പറയുന്നു.

തീരുമാനങ്ങള്‍ രാജ്യ താത്പര്യങ്ങള്‍ക്കായി

തീരുമാനങ്ങള്‍ രാജ്യ താത്പര്യങ്ങള്‍ക്കായി

കള്ളപ്പണം വെളിപ്പിക്കുന്നതിന് ഇത്തരക്കാര്‍ക്ക് സമയം അനുവദിച്ചിരുന്നെങ്കില്‍ ഇവര്‍ തന്നെ പുകഴ്ത്തുമെന്നും മോദി വ്യക്തമാക്കുന്നു. ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുന്നത് രാജ്യതാത്പര്യത്തിന് അനുസരിച്ചായിരിക്കുമെന്നും മോദി.

 നികുതി വരുമാനത്തില്‍ വര്‍ധനവ്

നികുതി വരുമാനത്തില്‍ വര്‍ധനവ്

നോട്ട് നിരോധനം ചില മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് ഗുണമായെന്നും മോദി പറയുന്നു. ഇത്തരം സ്ഥാപനങ്ങളുടെ നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

English summary
Prime Minister Narendra Modi said on Friday that the common citizen of India has become a soldier against corruption and black money and assured the public that their legitimate money is completely safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X