കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭകാലത്ത് പങ്കാളിയ്ക്ക് സെക്‌സ് നിഷേധിക്കുന്നത് ക്രൂരതയല്ല, വിവാഹമോചനത്തിന് കാരണമല്ലെന്നും കോടതി

ഭാര്യയുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടത്.

Google Oneindia Malayalam News

ദില്ലി: ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവിന് സെക്‌സ് നിഷേധിക്കുന്നത് ക്രൂരതയല്ലെന്ന് ദില്ലി ഹൈക്കോടതി. ഗര്‍ഭകാലത്ത് ഭാര്യ സെക്‌സ് നിഷേധിച്ചുവെന്ന് കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവിന്റെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ദില്ലി ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും കിടക്കയില്‍ ചായ ലഭിക്കണമെന്നുള്ളതും ആലസ്യത്തിന്റെ ലക്ഷണമാണ്. ആലസ്യം ക്രൂരതയല്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

ഭാര്യയുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഇത് നിരസിച്ച കോടതിയാണ് ഇക്കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിച്ചത്. 2012 ആഗസ്ത് മുതല്‍ ഭാര്യ തനിയ്‌ക്കൊപ്പം താമസിക്കാന്‍ തയ്യാറായില്ലെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.

pregnant-love

ഗര്‍ഭം ധരിച്ചിട്ടുള്ള യുവതിയിക്ക് സെക്‌സ് അസൗകര്യമാണെന്നും ഈ സമയത്ത് സെക്‌സിനായി സമീപിക്കുന്നത് ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. കീഴ്‌ക്കോടതി പരിഗണിച്ച കേസില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് കേസില്‍ ദില്ലി ഹൈക്കോടതിയും സ്വീകരിച്ചത്. എന്നാല്‍ ഭാര്യയ്‌ക്കെതിരെയുള്ള കൂടുതല്‍ ആരോപണങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്താന്‍ ഭര്‍ത്താവ് തയ്യാറായില്ല.

English summary
Denial of sex by wife during pregnancy not cruelty: Delhi High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X