രാജിവെയ്ക്കാനൊരുങ്ങി ഉപമുഖ്യമന്ത്രി ജി പരമേശ്വര, സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ തന്ത്രം
ബെംഗളൂരു: കര്‍ണാടകത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ വിട്ടുവീഴ്ച നീക്കവുമായി കോണ്‍ഗ്രസ്. ആവശ്യമെങ്കില്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. സഖ്യസര്‍ക്കാരിന്‍റെ നിലനില്‍പ്പിന് ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് പരമേശ്വര വ്യക്തമാക്കി.

'ബിജെപി എന്താണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. രാജിവെച്ച എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ നിലവിലെ മന്ത്രിമാര്‍ രാജിവെയ്ക്കാന്‍ തയ്യാറാണ്', പരമേശ്വര പറഞ്ഞു. അതിനിടെ ബെംഗളൂരില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവെച്ച മുതിര്‍ന്ന എംഎല്‍എ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തി.
രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചര്‍ച്ച. രാമലിംഗയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നിരുന്നു. രാമലിംഗയ്ക്ക് മന്ത്രി സ്ഥാനം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. രാമലിംഗയ്ക്ക് ഒപ്പമുള്ള വിമത എംഎല്‍എമാരോടും രാജിയില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടണമെന്ന് കുമാരസ്വാമി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാമലിംഗയുടെ മകള്‍ സൗമ്യ റെഡ്ഡിയും രാജിവെച്ചവരുടെ കൂട്ടത്തില്‍ ഉണ്ട്.
അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം രാജി തിരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ റെഡ്ഡി തയ്യാറായിട്ടുണ്ടെന്നാണ് വിവരം. രാജിവെച്ച 10 കോണ്‍ഗ്രസ്, 3 ദള്‍ എംഎല്‍എമാരില്‍ 6 പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കി രാജി പിന്‍വലിപ്പിക്കാനാവുമോയെന്ന ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.












Click it and Unblock the Notifications